കേരളത്തിലെ തമിഴ് മക്കള്‍ കക്ഷി നേതാവായി തെരഞ്ഞെടുപ്പില്‍ മധുര രാജ മല്‍സരിക്കുന്നതിന്റെ ഫ്‌ളെക്‌സ് ലൊക്കേഷനില്‍ നിന്നുളള ചിത്രങ്ങളില്‍ കാണാം. അതേസമയം ഇതുസംബന്ധിച്ചുളള ഔദ്യോഗിക സ്ഥീരികരണമൊന്നും ഉണ്ടായിട്ടില്ല. വൈശാഖിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം വിഷു റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.
ചിത്രം വമ്പൻ റിലീസായിട്ടായിരിക്കും എത്തുക എന്നും സൂചനകൾ ഉണ്ട്. ലൂസിഫർ എന്ന ചിത്രത്തിൽ മോഹൻലാൽ രാഷ്‌ട്രീയപ്രവർത്തകനായെത്തുന്നു എന്ന സൂചനകളും ഉണ്ടായിരുന്നു. അതേസമയം, ആരാധകർക്ക് അറിയേണ്ടത് മമ്മൂക്കയും മോഹൻലാലും മത്സരത്തിനൊരുങ്ങുകയാണോ എന്നാണ്.