Mammootty in Empuraan: എംപുരാനില്‍ മമ്മൂട്ടിയുടെ സാന്നിധ്യവും?

രേണുക വേണു

തിങ്കള്‍, 27 ജനുവരി 2025 (20:19 IST)
Mammootty and Mohanlal

Mammootty in Empuraan: മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ഹൈപ്പോടെയാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'എംപുരാന്‍' റിലീസിനൊരുങ്ങുന്നത്. ലൂസിഫര്‍ ഫ്രാഞ്ചൈസിയിലെ സ്റ്റാന്‍ഡ് എലോണ്‍ മൂവിയായിരിക്കും എംപുരാനെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. എംപുരാന്റെ ടീസറും റിലീസ് ചെയ്തിട്ടുണ്ട്. ടീസര്‍ റിലീസ് ചടങ്ങില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി കൂടി പങ്കെടുത്തത് എംപുരാന്റെ ഹൈപ്പ് ഇരട്ടിയാകാന്‍ കാരണമായി. 
 
മമ്മൂട്ടി എംപുരാന്റെ ഭാഗമായിരിക്കുമെന്ന് ചില സൂചനകള്‍ പുറത്തുവരുന്നുണ്ട്. എംപുരാനില്‍ മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തുമെന്ന് നേരത്തെ ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അതിഥി വേഷത്തിലല്ല മറിച്ച് ശബ്ദം കൊണ്ടാണ് മമ്മൂട്ടിയുടെ സാന്നിധ്യം ഉണ്ടായിരിക്കുകയെന്നാണ് വിവരം. എംപുരാന്റെ പ്രധാന ഭാഗത്തായിരിക്കും പ്രേക്ഷകര്‍ മമ്മൂട്ടിയുടെ ശബ്ദം കേള്‍ക്കുക. 
 
മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എംപുരാനില്‍ മോഹന്‍ലാലിനൊപ്പം പൃഥ്വിരാജ്, മഞ്ജു വാരിയര്‍, ഇന്ദ്രജിത്ത്, ടൊവിനോ തോമസ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍