എമ്പുരാന്റെ ചിലവ് എത്രയെന്ന് പറയാൻ പറ്റില്ലെന്ന് ആന്റണി പെരുമ്പാവൂർ

നിഹാരിക കെ.എസ്

തിങ്കള്‍, 27 ജനുവരി 2025 (17:45 IST)
മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘എമ്പുരാന്‍’ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. സിനിമ ഒരുക്കാനെടുത്ത ബജറ്റ് ചോദിച്ചാല്‍ പറയാന്‍ പറ്റില്ലെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി. ഇന്ത്യന്‍ സിനിമയുടെ നെറുകയില്‍ എത്താന്‍ പാകത്തിലുള്ള സിനിമ നിര്‍മിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. ആ ആഗ്രഹമാണ് എമ്പുരാന്‍ എന്നാണ് ആന്റണി പറയുന്നത്. എമ്പുരാന്‍ ടീസര്‍ ലോഞ്ച് ചടങ്ങിലാണ് ആന്റണി പെരുമ്പാവൂര്‍ സംസാരിച്ചത്.
 
മലയാള സിനിമ എന്നുള്ളതില്‍ നിന്ന് മാറി, ഇന്ത്യന്‍ സിനിമയുടെ നെറുകയില്‍ എത്താന്‍ പാകത്തിലുള്ള സിനിമ നിര്‍മിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. ആ ആഗ്രഹമാണ് എമ്പുരാന്‍. നമ്മള്‍ ഉദ്ദേശിക്കുന്നത് പോലെയല്ല. ഈ സിനിമയ്ക്ക് എന്ത് ചിലവായി എന്നാരെങ്കിലും ചോദിച്ചാല്‍ പറയാന്‍ പറ്റില്ല. കള്ളം പറയുന്നതാണെന്ന് പറയും.
 
ഞാന്‍ ആരോടും പറയുന്നില്ല, പറഞ്ഞിട്ടുമില്ല. രാജുവിന് എന്നെ ഇഷ്ടമാണെന്ന് എനിക്ക് തോന്നുന്നു. എനിക്ക് ഭയങ്കര ഇഷ്ടമാണ്. കുറേ ചിലവൊക്കെ കൂട്ടുന്ന ആളാണ്, പറയുന്ന കാര്യമൊക്കെ ചെയ്യിപ്പിക്കുന്ന ആളാണ്. അണ്ണാ എനിക്ക് ഒന്നും വേണ്ട സിനിമയ്ക്ക് മാത്രം മതി, സ്വന്തമായി ഒന്നും വേണ്ട എന്ന് പറയും. സിനിമയ്ക്ക് വേണ്ടി ചോദിക്കുന്ന കാര്യങ്ങള്‍ ചിരിച്ച് നിന്നു കൊടുക്കണം. എപ്പോഴും സന്തോഷത്തോടെ നിന്ന്, അണ്ണാ എന്തുവാണ്ണാ എഴുതി വെച്ചിരിക്കുന്നേ, ഏത് രാജ്യത്തോട്ടാ പോവുന്നേ, എന്ന് ഞാന്‍ മുരളിച്ചേട്ടനോട് ചോദിക്കാറുണ്ട്. രാജുവിനോട് ഒരിക്കലും ചോദിച്ചിട്ടില്ല. ഇടയ്ക്ക് പറയും അണ്ണാ എന്നെ നോക്കിക്കോളണം കേട്ടോ എന്ന്. അങ്ങനെ മാത്രമേ പറയാറുള്ളൂ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍