കത്രീന കൈഫും വിക്കി കൗശലും വിവാഹിതരാകുമ്പോള്‍ ആ സുന്ദര കാഴ്ച കാണാന്‍ മലയാളത്തില്‍ നിന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഉണ്ടാകും ! ബോളിവുഡ് താരവിവാഹത്തിനു മമ്മൂട്ടിക്കും ക്ഷണമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നടി കത്രീന കൈഫിന്റെ അതിഥിയായാണ് മമ്മൂട്ടി എത്തുകയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.
'ബല്‍റാം വേഴ്സസ് താരാദാസ്' എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായിരുന്നു കത്രീന കൈഫ്. അന്നുമുതല്‍ കത്രീനയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് മമ്മൂട്ടി. ഈ സൗഹൃദമാണ് മമ്മൂട്ടിയെ അതിഥിയായി കത്രീന ക്ഷണിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഡിസംബര്‍ 7, 8, 9 ദിവസങ്ങളിലായാണ് വിവാഹ ആഘോഷങ്ങള്‍ നടക്കുക.
എന്നാല്‍ ഡിസംബര്‍ പത്താം തീയതി 'സിബിഐ 5' ന്റെ സെറ്റില്‍ ജോയിന്‍ ചെയ്യേണ്ടതിനാല്‍ മമ്മൂട്ടി വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഈ മാസം അവസാനം തുടങ്ങുന്ന സി ബി ഐ 5ല്‍ ഡിസംബര്‍ 10ന് മമ്മൂട്ടി ജോയിന്‍ ചെയ്യാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.