മമ്മൂട്ടിയുടെ മുന്നില്‍ ആരാധകന്റെ ‘ദാദാ സാഹിബ്’ അനുകരണം- വീഡിയോ വൈറല്‍

ശനി, 6 ജൂലൈ 2019 (10:45 IST)
മമ്മൂട്ടിയുടെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ദാദാസാഹിബ്. ദാദാസാഹിബിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ മമ്മൂട്ടിക്ക് മുന്നിൽ അനുകരിക്കാൻ ഭാഗ്യം കിട്ടിയിരിക്കുകയാണ് ഹക്കീം പട്ടേപ്പാടം എന്ന ആരാധകന്. പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഭവം. 
 
ദാദാസാഹിബ് എന്ന ചിത്രത്തിലെ ക്ലൈമാക്‌സ് സീനിലെ നെടുനീളന്‍ ഡയലോഗാണ് ഹക്കീം അവതരിപ്പിച്ചത്. ഇത് ചിരിച്ചാസ്വദിക്കുന്ന മമ്മൂട്ടിയെയും വീഡിയോയില്‍ കാണാം. ഇരുന്ന് പറഞ്ഞാല്‍ മതിയെന്ന് മമ്മൂട്ടി നിര്‍ബന്ധിച്ചിട്ടും ഹക്കിം താരത്തിന് മുന്നില്‍ നിന്നു കൊണ്ട് തന്നെ തെല്ലു പരിഭ്രമത്തോടെ ശബ്ദം അനുകരിക്കുകയായിരുന്നു.
 
മമ്മൂട്ടി അഭിനയിച്ച പതിനെട്ടാം പടി തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധർവ്വനാണ് ഇനിയുള്ളത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍