മമ്മൂക്ക സാധാരണ മുണ്ടും ഷര്‍ട്ടും ഇട്ട് നടന്നാലും അദ്ദേഹം ഇങ്ങനെ എടുത്തുനില്‍ക്കും - മമ്മൂട്ടിയുടെ സൌന്ദര്യത്തില്‍ മയങ്ങി സംവിധായകന്‍ !

വെള്ളി, 5 ജൂലൈ 2019 (16:42 IST)
മലയാള സിനിമയുടെ പുണ്യമാണ് മമ്മൂട്ടി - ഇത് അന്യഭാഷയിലെ ജനങ്ങളും സിനിമക്കാരും പറയുന്നതാണ്. കാരണം ഇത്രയും പേഴ്സണാലിറ്റിയുള്ള ഒരു നായകനെ അവര്‍ക്കാര്‍ക്കും അവരുടെ ഭാഷകളില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 
 
എന്നാല്‍ മമ്മൂട്ടിയുടെ സൌന്ദര്യം എന്നുപറയുന്നത് അദ്ദേഹത്തിന്‍റെ ആകാരഭംഗിയോ വേഷമോ ഒന്നുമല്ലെന്നും, അദ്ദേഹത്തിന്‍റെ വ്യക്തിത്വമാണെന്നും സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണന്‍ പറയുന്നു. 
 
“മമ്മൂക്കയുടെ സൌന്ദര്യം അദ്ദേഹത്തിന്‍റെ വ്യക്തിത്വമാണ്. സാധാരണ മുണ്ടും ഷര്‍ട്ടും ഇട്ട് നടന്നാലും ഒരു ജനക്കൂട്ടത്തില്‍ പോലും അദ്ദേഹം എടുത്തുനില്‍ക്കും. മമ്മൂക്ക എങ്ങനെ ഇത്രയും സുന്ദരനായിരിക്കുന്നു എന്നാലോചിച്ചാല്‍ എനിക്കുതോന്നുന്നത് അദ്ദേഹത്തിന്‍റെ ഉള്ളിലുള്ള തേജോവലയമാണ് അതിന് കാരണമെന്നാണ്” - ശങ്കര്‍ രാമകൃഷ്ണന്‍ മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
 
ശങ്കര്‍ സംവിധാനം ചെയ്ത പതിനെട്ടാം പടി എന്ന സിനിമ വെള്ളിയാഴ്ച റിലീസായി. മമ്മൂട്ടിയുടെ കഥാപാത്രത്തെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍