'ക്രിസ്റ്റഫര്‍' പ്രദര്‍ശന തീയതി, ഈ വര്‍ഷത്തെ മമ്മൂട്ടിയുടെ രണ്ടാം റിലീസ്

കെ ആര്‍ അനൂപ്
ബുധന്‍, 1 ഫെബ്രുവരി 2023 (15:16 IST)
മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന
 'ക്രിസ്റ്റഫര്‍' റിലീസിന് ഒരുങ്ങുന്നു. യു/എ സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.2 മണിക്കൂര്‍ 30 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം.
 
ഫെബ്രുവരി 9 ന് ചിത്രം തിയേറ്ററുകളില്‍ എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.
56 ലൊക്കേഷനുകളിലായി 79 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. 'ബയോഗ്രാഫി ഓഫ് എ വിജിലന്റ് കോപ്' എന്നാണ് സിനിമയുടെ ടാഗ് ലൈന്‍.
 
 സ്‌നേഹ, അമലപോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാര്‍.
 
തെന്നിന്ത്യന്‍ താരം വിനയ് റായ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. വില്ലന്‍ വേഷത്തിലാണ് അദ്ദേഹം എത്തുന്നത്.ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദീഖ്, ജിനു എബ്രഹാം തുടങ്ങിയ താരനിര കൂടാതെ 35 ഓളം പുതുമുഖങ്ങളും അഭിനയിക്കുന്നു. ഹൃദയം സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടന്‍ കലേഷ് രാമാനന്ദ് മമ്മൂട്ടിയുടെ ക്രിസ്റ്റഫറില്‍ അഭിനയിച്ചിരുന്നു.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article