വില്ലനും നായകനും മമ്മൂട്ടി തന്നെ! വര്‍ഷങ്ങള്‍ക്ക് ശേഷം അതുസംഭവിക്കുന്നു?

Webdunia
ശനി, 7 ഏപ്രില്‍ 2018 (09:58 IST)
മമ്മൂട്ടിയുടെ വില്ലന്‍ കഥാപാത്രങ്ങള്‍ വല്ലപ്പോഴും മാത്രമാണ് മലയാളികള്‍ക്ക് മുമ്പിലേക്ക് എത്തുന്നത്. കരിയറിന്‍റെ തുടക്കകാലത്ത് അദ്ദേഹം ചില വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ പിന്നീട് അദ്ദേഹത്തെ വില്ലന്‍ റോളില്‍ കാണുക അപൂര്‍വ്വമായി. ഇപ്പോഴിതാ, വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി നെഗറ്റീവ് റോളില്‍ അഭിനയിക്കുകയാണ്.
 
പതിനേഴുകാരിയായ ഒരു പെണ്‍കുട്ടിയുടെയും അവളുടെ പിതാവിന്‍റെ സുഹൃത്തിന്‍റെയും കഥ പറയുന്ന അങ്കിള്‍ ഏപ്രില്‍ 27ന് റിലീസിനെത്തും. പിതാവിന്‍റെ സുഹൃത്തായാണ് മമ്മൂട്ടി വേഷമിടുന്നത്. 
 
കൃഷ്ണകുമാര്‍ എന്നാണ് കഥാപാത്രത്തിന്റെ പേര് ഊട്ടിയില്‍ നിന്ന് കോഴിക്കോട്ടേയ്ക്കു അയാള്‍ യാത്ര തിരിക്കുമ്പോള്‍ കൂടെ സുഹൃത്തിന്റെ മകളുമുണ്ട്. അവള്‍ അയാളെ ‘അങ്കിള്‍’ എന്നുവിളിച്ചു. പക്ഷേ അയാള്‍ ആ കുടുംബത്തില്‍ ചില പ്രശ്നങ്ങള്‍ക്ക് കാരണമായി.
 
ചിത്രത്തില്‍ രണ്ടു വേഷങ്ങള്‍ മമ്മൂട്ടിയ്ക്കുള്ളതായാണ് സൂചന അതിലൊന്നില്‍ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലാണ് താരം എത്തുന്നത്. നെഗറ്റീവ് വേഷമാണോ പോസി്റ്റീവാണോ എന്ന് ചിത്രം കാണുന്ന പ്രേക്ഷകര്‍ തീരുമാനിക്കട്ടെയെന്നാണ് സംവിധായകന്റെ മറുപടി.
 
നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ചില പ്രശ്നങ്ങള്‍ വ്യക്തമായി ഫോക്കസ് ചെയ്ത് അവതരിപ്പിക്കുന്ന ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ജോയ് മാത്യു ആണ്. നവാഗതനായ ഗിരീഷ് ദാമോദര്‍ ആണ് സംവിധാനം.  
 
അഴകപ്പന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയ്ക്ക് ബിജിബാല്‍ ആണ് സംഗീതം. സി ഐ എയിലെ നായിക കാര്‍ത്തിക മുരളീധരനാണ് അങ്കിളിലെ നായിക. ആശാ ശരത്, മുത്തുമണി, ജോയ് മാത്യു, വിനയ് ഫോര്‍ട്ട്, സുരേഷ് കൃഷ്ണ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രീകരണം പൂര്‍ത്തിയായ അങ്കിള്‍ ഇപ്പോല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article