ഭീഷ്മപര്‍വ്വത്തിനു പിന്നാലെ പ്രതിഫലം ഉയര്‍ത്തി മമ്മൂട്ടി; ഇപ്പോള്‍ വാങ്ങുന്നത് എത്രയെന്നോ?

Webdunia
തിങ്കള്‍, 18 ഏപ്രില്‍ 2022 (09:32 IST)
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായിരിക്കുകയാണ് ഭീഷ്മപര്‍വ്വം. അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്‍വ്വം ഇതിനോടകം 120 കോടി ബിസിനസ് കടന്നു. 
 
ഭീഷ്മപര്‍വ്വം സൂപ്പര്‍ഹിറ്റായതോടെ മമ്മൂട്ടി പ്രതിഫലം ഉയര്‍ത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. നേരത്തെ നാല് കോടി മുതല്‍ എട്ട് കോടി വരെയാണ് മമ്മൂട്ടി പ്രതിഫലം വാങ്ങിയിരുന്നത്. എന്നാല്‍, ഭീഷ്മപര്‍വ്വത്തിനു ശേഷം മമ്മൂട്ടി തന്റെ പ്രതിഫലം അഞ്ച് കോടി മുതല്‍ പത്ത് കോടി വരെയാക്കി ഉയര്‍ത്തിയെന്നാണ് വിവരം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article