ഡിസംബർ 21നാണ് കേരളത്തിൽ എഡ്ഡി കൊടുങ്കാറ്റ് ആഞ്ഞടിച്ച് തുടങ്ങിയത്. റിലീസ് ചെയ്ത ആദ്യദിനം മാസ്റ്റർപീസ് 5.11 കോടി സ്വന്തമാക്കിയതായി റിപ്പോർട്ട് ഉണ്ടായിരുന്നു. ഇപ്പോഴിതാ, രണ്ടാം ദിനത്തിലും മെഗാസ്റ്റാർ മമ്മൂട്ടി തന്നെ ഒന്നാം സ്ഥാനത്ത്. 6.15 കോടി ആണ് ചിത്രം രണ്ടാം ദിനം സ്വന്തമാക്കിയതെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം, കളക്ഷൻ റിപ്പോർട്ടുകൾ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
തിയേറ്ററുകളുടെ എണ്ണത്തിലും ഫാൻസ് ഷോകളുടെ എണ്ണത്തിലും മാസ്റ്റർപീസ് റെക്കോർഡ് സൃഷ്ടിച്ചിരുന്നു. 70 ശതമാനം ഒക്യുപൻസിയിൽ കേരളം മുഴുവൻ താണ്ഡവമാടിയ മാസ്റ്റർപീസ് ആദ്യദിനം സ്വന്തമാക്കിയത് 5.11 കോടിയാണ്.
അന്യഭാഷാ ചിത്രങ്ങളെക്കൂടി കണക്കിലെടുക്കുകയാണെങ്കില്‍ ആദ്യദിന കളക്ഷന്റെ കാര്യത്തിൽ ബാഹുബലി തന്നെ ആണ് ഇപ്പോള്‍ മുന്നില്‍. ബാഹുബലി 6.27 കോടി നേടിയ ബാഹുബലിയേയും 6.10 കോടി നേടിയ മെർസലിനേയും പൊട്ടിക്കാൻ മാസ്റ്റർപീസിനു കഴിഞ്ഞിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഒരു മലയാളചിത്രം നേടിയ ഏറ്റവും ഉയര്‍ന്ന കലക്ഷനെന്ന റെക്കോര്‍ഡ് പക്ഷേ ഇപ്പോഴും പുലിമുരുകന്റെ പേരിലാണ്. ഇത് പൊട്ടിക്കാൻ മാസ്റ്റർപീസിനു കഴിയുമോ എന്നും ആരാധകർ ഉറ്റു നോക്കുന്നുണ്ട്.