തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘കുട്ടനാടന്‍ ബ്ലോഗി‘ന്റെ ഷൂട്ടിംഗ് ഈ മാസം 19ന് ആരംഭിക്കും. അനുസിതാര, റായ് ലക്ഷ്മി, ഷംന കാസിം തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍. നീന എന്ന ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ കഥാപാത്രമാണ് ഷംന ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്‍. ഷംനയും മമ്മൂട്ടിയും ഒന്നിച്ചുവരുന്ന രംഗങ്ങള്‍ വലിയ ചിരിയുണര്‍ത്താന്‍ പോന്നവയായിരിക്കും.
ഉണ്ണി മുകുന്ദന്‍ അസോസിയേറ്റ് ഡയറക്റ്ററായി കാമറയ്ക്ക് പുറകിലുണ്ടാകും എന്ന സവിശേഷതയുമുണ്ട്. കുട്ടനാട്ടിലെ കൃഷ്ണപുരം എന്ന സാങ്കല്‍പ്പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്. നെടുമുടി വേണു, സുരാജ് വെഞ്ഞാറമ്മൂട്, സിദ്ദിഖ്, ജൂഡ് ആന്റണി, ആദില്‍ ഇബ്രാഹിം തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. ദീപ് നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ നിര്‍മ്മാണം അനന്താ വിഷനാണ്. മാര്‍ച്ച് ആദ്യം ചിത്രീകരണം ആരംഭിക്കും.