ഞെട്ടാൻ തയ്യാറായിക്കോളൂ, പിന്നോട്ടില്ലാതെ മമ്മൂട്ടി! - ഇനി വെറും 15 ദിവസം!

Webdunia
വെള്ളി, 25 മെയ് 2018 (14:11 IST)
വ്യത്യസ്തമായ നിരവധി സിനിമകളും കഥാപാത്രങ്ങളുമായി മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. അതിലൊന്നാണ് കുഞ്ഞാലിമരയ്ക്കാർ. കേരളപ്പിറവി ദിനത്തിലായിരുന്നു ഈ സുപ്രധാന പ്രഖ്യാപനം നടന്നത്. 
 
സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആഗസ്റ്റ് സിനിമാസാണ്. മമ്മൂട്ടിയെ നായകനാക്കിയൊരുക്കുന്ന സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചുവെന്ന് ഷാജി നടേശന്‍ വ്യക്തമാക്കിയിരുന്നു. 
 
എന്നാൽ, കുഞ്ഞാലി മരയ്ക്കാരുടെ കഥ പ്രിയദർശനും പറയും- നായകൻ മോഹൻലാൽ. സാമൂതിരി സേനയ്ക്ക് മുന്നില്‍ നിന്നും തീരദേശ സേനയെ സംരക്ഷിച്ച കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥതന്നെയാണ് മോഹൻലാലും ചെയ്യുന്നത്. ഒരേ സിനിമയുമായി മലയാളത്തിലെ മെഗാതാരങ്ങൾ രണ്ടുപേർ വരുമ്പോൾ ആരാധകർ ആകാംഷയിലാണ്. 
 
മറ്റൊരു സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാല്‍ അടുത്തൊന്നും തന്റെ കുഞ്ഞാലി മരക്കാര്‍ എത്തില്ലെന്നും സന്തോഷ് ശിവന്‍ വ്യക്തമാക്കിയിരുന്നു. അങ്ങനെ പറഞ്ഞെങ്കിലും കുഞ്ഞാലിയെ വിടാൻ സന്തോഷ് ശിവൻ തയ്യാറല്ലെന്നതിനുള്ള തെളിവുകൾ ഉടൻ പുറത്തുവരും.
 
മമ്മൂട്ടി ചിത്രത്തിന്റെ കിടിലന്‍ സര്‍പ്രൈസ് അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. എന്തായാലും ഇത്തവണത്തെ പെരുന്നാള്‍ ദിനത്തില്‍ മെഗാസ്റ്റാറിന്റെ സര്‍പ്രൈസ് ഉണ്ടാവുമെന്നറിഞ്ഞതിന്റെ ത്രില്ലിലാണ് ആരാധകര്‍. പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളിലിടം നേടിയ കുഞ്ഞാലി മരക്കാറിലെ സര്‍പ്രൈസാണെന്ന് കൂടി അറിഞ്ഞതോടെ ആരാധകരുടെ സന്തോഷം ഇരട്ടിച്ചിരിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article