‘എക്സ്ട്രാ‌ഓർഡിനറി, ഏത് ഭാഷയും ഏത് സംസ്കാരവും ഈ കൈകളിൽ ഭദ്രം!’; യാത്രയുടെ ട്രെയിലറിനു വൻ സ്വീകരണം

തിങ്കള്‍, 7 ജനുവരി 2019 (17:27 IST)
സിനിമാപ്രേമികള്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് യാത്ര. ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈഎസ്ആറായി മമ്മൂട്ടി യാത്രയില്‍ അവതരിക്കുന്നതു കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഫെബ്രുവരിയിലാണ് ചിത്രം റിലീസ് ചെയ്യുക. 
 
മാവി വി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നിരിക്കുകയാണ്. വൻ സ്വീകരണമാണ് ട്രെയിലറിനു ലഭിക്കുന്നത്. വിജയ് ചില്ലയാണ് ചിത്രം നിര്‍മ്മിക്കുന്നത്. വൈഎസ് ആര്‍ നടത്തിയ ഒരു ഐതിഹാസിക യാത്രയുടെ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.  
 
1999 മുതല്‍ 2004 വരെയുള്ള കാലത്തെ വൈ.എസ്.ആറിന്റെ ജീവിതമാണ് ചിത്രത്തില്‍ കാണിക്കുന്നത്. 2003 ല്‍ അദ്ദേഹം നടത്തിയ നിര്‍ണ്ണായകമായ പദയാത്രയാണ് ചിത്രത്തിന്റെ പ്രമേയം. മമ്മൂട്ടിയുടെ മൂന്നാമത്തെ തെലുങ്ക് ചിത്രമാണ യാത്ര. 
 
ഭാഷ വൈവിധ്യമെന്നാൽ മമ്മൂട്ടിയെന്ന് കൂടി അർത്ഥമുണ്ട്. ഏത് ഭാഷയിലും ഏത് ഭാവത്തിലും വെന്നിക്കൊടി പാറിക്കാൻ കഴിയുന്ന അതുല്യ പ്രതിഭയാണ് മമ്മൂട്ടിയെന്ന് വീണ്ടും തെളിയിക്കുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍