മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്നു, ജയറാമിന് വേണ്ടി!

Webdunia
വ്യാഴം, 29 നവം‌ബര്‍ 2018 (08:12 IST)
കുടുംബ പ്രേക്ഷകരുടെ സ്വന്തം താരമാണ് ജയറാം. പ്രേക്ഷകരെ ചിരിപ്പിക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്ത ഒട്ടനേകം സിനിമകൾ അദ്ദേഹം ചെയ്തിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി താരത്തിന്റെ സിനിമകളെല്ലാം ശരാശരിയിലും താഴെയായിരുന്നു. 
 
പുതിയ സിനിമയായ ലോനപ്പന്റെ മാമോദീസ അവസാന ഘട്ട മിനുക്ക് പണികളിലാണ് ഇപ്പോൾ താരം. ഇതിനിടയിൽ തന്റെ മറ്റൊരു ചിത്രം അനൌൺസ് ചെയ്തിരിക്കുകയാണ് ജയറാം. അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ഗ്രാന്റ് ഫാദർ ആണ് ജയറാമിന്റെ പുതിയ ചിത്രം. 
 
ഡിസംബര്‍ രണ്ടാംവാരത്തില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. വിഷുവിന് സിനിമ റിലീസ് ചെയ്യാവുന്ന തരത്തിലാണ് കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നത്. സിനിമയുടെ പൂജാചടങ്ങില്‍ മുഖ്യാതിഥികളായി മോഹന്‍ലാലും മമ്മൂട്ടിയും പങ്കെടുക്കുമെന്നുള്ള സന്തോഷവാര്‍ത്ത പുറത്തുവിട്ടത് ജയറാം തന്നെയായിരുന്നു. 
 
മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് ദീപം തെളിയിച്ചാണ് സിനിമയ്ക്ക് തുടക്കം കുറിക്കുകയെന്നും ഇതില്‍ക്കൂടുതല്‍ എന്ത് വേണമെന്നുമാണ് ജയറാം ചോദിക്കുന്നത്. ഡിസംബര്‍ 3നാണ് സിനിമയുടെ പൂജ. ഏകദേശം ഒരേ കാലഘട്ടത്തില്‍ സിനിമയിലെത്തിയവരാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇവര്‍ക്ക് പിന്നാലെ തന്നെ എത്തിയതാണ് ജയറാമും.  

അനുബന്ധ വാര്‍ത്തകള്‍

Next Article