മമ്മൂട്ടിയോ മോഹൻലാലോ എന്ന് ചോദിച്ചാൽ പലപ്പോഴും വെള്ളം കുടിക്കുന്നവരാണ് മലയാളത്തിലെ യുവതാരങ്ങൾ. മനസിൽ ഒരാൾ ഉണ്ടെങ്കിലും പറയാൻ കഴിയില്ല പലർക്കും. അതിന് കാരണം അവരും സിനിമയിലെ ഒരു ഭാഗമാണെന്നത് തന്നെ. എന്നാൽ സിനിമയിൽ ശ്രദ്ധേയരാകുന്നതിന് മുന്നേ ആണ് ഈ ചോദ്യമെങ്കിൽ അവർ ആലോചിക്കാതെ തന്നെ മറുപടി തരും.
ഒരേ സമയം മമ്മൂട്ടി ചിത്രത്തിലും മോഹൻലാൽ ചിത്രത്തിലും അഭിനയിക്കാം അവസരം വന്നാൽ ഏത് തിരഞ്ഞെടുക്കും എന്ന ചോദ്യത്തിന് മലയാളികളുടെ യുവതാരം നിവിൻ പോളി നൽകിയ ഉത്തരം മമ്മൂട്ടി എന്നായിരുന്നു. നിവിൻ മാത്രമല്ല കൂടെ മറ്റ് യുവതാരങ്ങളും ഇതിന് കൃത്യമായ ഉത്തരം നൽകുന്നുണ്ട്.
അജു വർഗീസിന്റെ ഉത്തരം ലാലേട്ടന് എന്നായിരുന്നു. ആലോചിക്കാതെ ശ്രാവണും മോഹന്‍ലാലിന്റെ പേര് പറഞ്ഞപ്പോള്‍ അതൊന്നും സന്തുലനതയില്‍ കൊണ്ടുവരാന്‍ നിവിന്‍ ഭഗിത്തിനോട് പറഞ്ഞു മമ്മൂട്ടി എന്ന് പറഞ്ഞോ, അതോടെ ഭഗത്തും മമ്മൂക്ക എന്ന് പറഞ്ഞ് പ്രശ്‌നം ഒഴിവാക്കി. ആദ്യ ചിത്രമായ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിന്റെ പ്രമോഷന് വേണ്ടി എത്തിയപ്പോൾ ആയിരുന്നു രസകരമായ സംഭവം നടന്നത്.