ഗ്രാമീണകഥയുമായി മമ്മൂട്ടിയും ലാല്‍ ജോസും വീണ്ടും

Webdunia
വെള്ളി, 24 മെയ് 2019 (18:57 IST)
മമ്മൂട്ടിയും ലാല്‍ ജോസും വീണ്ടും ഒന്നിക്കുന്നതായി സൂചനകള്‍. ഒരു ഗ്രാമീണ കഥയാണ് ഇത്തവണ ലാല്‍ ജോസ് മമ്മൂട്ടിക്കായി തെരഞ്ഞെടുത്തിരിക്കുന്നതെന്നും വിവരമുണ്ട്. 
 
ഇക്ബാല്‍ കുറ്റിപ്പുറമായിരിക്കും രചന നിര്‍വഹിക്കുക എന്നറിയുന്നു. മമ്മൂട്ടിക്കുവേണ്ടി ആദ്യമായാണ് ഇക്ബാല്‍ രചന നടത്തുന്നത്. 
 
ലാല്‍ ജോസിന്‍റെ അറബിക്കഥ, ഡയമണ്ട് നെക്ലേസ്, വിക്രമാദിത്യന്‍ എന്നീ സിനിമകള്‍ക്ക് തിരക്കഥ രചിച്ചത് ഇക്ബാല്‍ കുറ്റിപ്പുറമായിരുന്നു. ഈ മൂന്ന് ചിത്രങ്ങളും ഹിറ്റുകളായിരുന്നു. 
 
ഒരു മറവത്തൂര്‍ കനവ്, പട്ടാളം, പുറം‌കാഴ്ചകള്‍(ലഘുചിത്രം - കേരള കഫെ), ഇമ്മാനുവല്‍ എന്നിവയാണ് ലാല്‍ ജോസ് സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രങ്ങള്‍. 

അനുബന്ധ വാര്‍ത്തകള്‍

Next Article