വിവാദ സംഭാഷണം; മമ്മൂട്ടിക്ക് പിന്തുണയുമായി നടി നേഹ സക്‌സന

ബുധന്‍, 31 ഓഗസ്റ്റ് 2016 (13:52 IST)
കസബ എന്ന ചിത്രം ഇറങ്ങിയപ്പോൾ മുതൽ വിവാദങ്ങളും തുടങ്ങിയിരുന്നു. ചിത്രത്തിലെ സംഭാഷണളാണ് വിവാദങ്ങളിലേക്ക് വഴി തിരിച്ചിരിക്കുന്നത്. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങൾ നടത്തിയതിന് മമ്മൂട്ടിക്കെതിരേയും വിമർശനങ്ങൾ ഉയർന്നിരുന്നു. സംഭവത്തില്‍ മെഗാസ്റ്റാറിന് പിന്തുണയുമായി ചിത്രത്തിലെ നായികമാരില്‍ ഒരാളായ നേഹ സക്‌സന രംഗത്തെത്തിയിരിക്കുകയാണ്.
 
തിരക്കഥയും കഥാപാത്രവും ആവശ്യപ്പെടുന്നതാണ് ചിത്രത്തില്‍ മമ്മൂട്ടി നല്‍കിയതെന്നും ഒരു കലാകാരന്‍ എന്ന നിലയില്‍ അദ്ദേഹം തന്റെ കലയോട് നീതി പുലര്‍ത്തുകയാണ് ചെയ്തത് എന്നും നേഹ പറയുന്നു. സ്ത്രീകളെ ബഹുമാനിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നയാളാണ് മമ്മൂട്ടി. - നേഹ പറയുന്നു. 
 
ചിത്രത്തല്‍ ഉപയോഗിച്ച സംഭാഷണങ്ങളെ കുറിച്ച് വിവാദങ്ങളുണ്ടാക്കുന്നത് വെറുതെയാണ്. ഒരു നടൻ എന്ന നിലയിൽ തിരക്കഥയിലെ ഡയലോഗുകൾ പറയേണ്ടത് ഒരു നടന്റെ കടമയാണ്. കൂടെ അഭിനയിക്കുന്നവരുടെ അഭിനയം നന്നാക്കാനും അദ്ദേഹം ശ്രമിക്കാറുണ്ട്. മമ്മൂട്ടി സെറ്റിലേക്ക് വരുമ്പോള്‍ എല്ലാവരും നിശബ്ദരാകും. അത്രയേറെ അച്ചടക്കമുള്ള നടനാണ് മമ്മൂട്ടിയെന്നും നേഹ പറയുന്നു. 

വെബ്ദുനിയ വായിക്കുക