മമ്മൂട്ടിയുടെ നായികയായി ജ്യോതിക ! സംവിധാനം ജിയോ ബേബി; പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ

Webdunia
വെള്ളി, 5 ഓഗസ്റ്റ് 2022 (12:30 IST)
ഒരുപിടി നല്ല പ്രൊജക്ടുകളാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടേതായി വരാനിരിക്കുന്നത്. ഔദ്യോഗികമായി സ്ഥിരീകരിച്ച പ്രൊജക്ടുകള്‍ക്ക് പുറമേ ചര്‍ച്ച നടക്കുന്ന ചില മമ്മൂട്ടി ചിത്രങ്ങളെ കുറിച്ചുള്ള വിവരങ്ങളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. 
 
സൂപ്പര്‍താരം ജ്യോതിക മമ്മൂട്ടിയുടെ നായികയാകാന്‍ ഒരുങ്ങുകയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രം സംവിധാനം ചെയ്ത ജിയോ ബേബിയാണ് മമ്മൂട്ടിയേയും ജ്യോതികയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി പുതിയ സിനിമ ചെയ്യാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. പ്രൊജക്ടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. 
 
മമ്മൂട്ടി കമ്പനി തന്നെയാണ് ഈ ചിത്രം നിര്‍മിക്കുന്നതെന്നും വാര്‍ത്തകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ആയിട്ടില്ല. 
 
അതേസമയം, ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് ആണ് മമ്മൂട്ടിയുടേതായി ഉടന്‍ തിയറ്ററുകളിലെത്താനുള്ള സിനിമ. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article