മമ്മൂട്ടിയെ ‘ഫേസ് ഓഫ് ഇന്ത്യൻ സിനിമ‘ എന്ന് വിളിക്കുന്നത് ഇതുകൊണ്ടൊക്കെ ആണ്!

ചിപ്പി പീലിപ്പോസ്

വെള്ളി, 24 ജനുവരി 2020 (18:56 IST)
മമ്മൂട്ടിയെന്ന മഹാനടൻ തിരശീലയിൽ ആടിത്തീർക്കാത്ത വേഷമുണ്ടാകില്ല. ഇദ്ദേഹത്തിൽ നിന്നും ഇനി ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാനാണ് എന്ന് ചോദിക്കുന്ന വിമർശകരെ കൊണ്ട് അദ്ദേഹം മാറ്റി പറയിപ്പിക്കുന്നത് അടുത്ത ചിത്രത്തിലൂടെയാണ്. ഏത് ടൈപ്പ് സിനിമയും ഇദ്ദേഹത്തെ കൊണ്ട് ചെയ്യാൻ കഴിയും. അതിന് പ്രായമൊരു പ്രശ്നമല്ല. അല്ലെങ്കിലും അഭിനയത്തിന് എന്ത് പ്രായം. 
 
വർഷത്തിൽ പത്തു സിനിമ ഇറക്കിയാലും പത്തും പത്തു ടൈപ്പ്‌ ക്യാരക്ടറും വേഷങ്ങളുമാണ് അദ്ദേഹം ചെയ്യുന്നത്. മമ്മൂട്ടിയെ കുറിച്ച് അദ്ദേഹത്തിന്റെ ആരാധകരിൽ ഒരാളെഴുതിയ ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മമ്മൂട്ടി ഫാൻസ് അസോസിയേഷനിലാണ് ഈ പോസ്റ്റ് പ്രത്യേക്ഷപ്പെട്ടത്. 
ക്ലാസും മാസുമായി ഒരു വർഷത്തിൽ 7 ഓളം സിനിമകൾ റിലീസ് ചെയ്താലും അതിൽ 90 ശതമാനവും നിർമാതാക്കൾക്ക് ലാഭമുണ്ടാക്കി കൊടുക്കാൻ അദ്ദേഹത്തെ കൊണ്ട് സാധിക്കും. കുറിപ്പ് ഇങ്ങനെ:
 
ഒരു വർഷത്തിൽ മാസ്സും ക്ലാസ്സും ആയിട്ട് 6-7 സിനിമകൾ റിലീസ് ആക്കുന്നു. മിക്കതും പുതുമുഖ സംവിധായകരുടെയോ പരിചയ സമ്പന്നർ അല്ലാത്തവരുടെയോ പേര് കേട്ട അണിയറ പ്രവർത്തകർ ഇല്ലാത്തതോ ആയിട്ടുള്ള പടങ്ങൾ. അതിൽ 90% പടങ്ങളും പ്രൊഡ്യൂസറിനു ലാഭം നേടി കൊടുക്കുന്നു.  
 
2 മാസം ഗ്യാപ് ഇട്ട് പടം ഇറക്കിയിട്ട് പോലും ഒരു എക്സ്ട്രാ ഓർഡിനറി റിപ്പോർട്ട്‌ വന്നാൽ തീയേറ്ററുകൾ പൂര പറമ്പ് ആക്കുന്നു... അത് ഹൈപ്പും ബിഗ് ബഡ്ജറ്റും ഹിറ്റ്‌ മേക്കർ സംവിധായകനും ഇല്ലെങ്കിൽ പോലും.എല്ലാ വർഷവും മികച്ച നടന്മാരുടെ ലിസ്റ്റിൽ മുൻപന്തിയിൽ വരുന്നു. വർഷത്തിൽ പത്തു സിനിമ ഇറക്കിയാലും പത്തും പത്തു ടൈപ്പ്‌ ക്യാരക്ടറും വേഷങ്ങളും. ഇതിൽ കൂടുതൽ ഒരു നടൻ എന്താണ് ചെയ്യേണ്ടത്??
 
മലയാള സിനിമയുടെ സിംഹാസനത്തിൽ ഇരിക്കാൻ മറ്റാരേക്കാളും അർഹത ഉള്ള മനുഷ്യൻ. ഇത് അംഗീകരിക്കാൻ മടി ഉള്ള വിഭാഗം ഇപ്പോഴും കളക്ഷൻ ആണ് ഒരു നടനെ അളക്കാൻ ഉള്ള മാനദണ്ഡം എന്ന് വിശ്വസിക്കുന്ന കൂട്ടങ്ങൾ ആണ്. ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടിയ സിനിമയിലെ നായകൻ ആണ് മികച്ച നടൻ എന്ന് അഭിപ്രായം ഉള്ളവർ, അവരുടെ ലോജിക് വച്ച് നോക്കുമ്പോൾ സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച നടൻ പ്രഭാസ് ആണ്... അത് കഴിഞ്ഞാൽ വിജയ്. 
 
മമ്മൂക്ക ഈ 69 ആം വയസ്സിൽ ചെയ്യുന്ന ഒരു വേഷം അവരുടെ നായകന് ചെയ്യാൻ ഇനി പറ്റുമോ എന്ന് ചോദിച്ചാൽ ഉള്ള മറുപടി ഇക്കക്ക് 150 കോടി 200 കോടി ഇല്ലല്ലോ എന്നാണ്. കുറ്റം പറയാൻ പറ്റില്ല.  അവരുടെ കയ്യിൽ പിടിച്ചു നിൽക്കാൻ ഉള്ള അവസാന ആയുധം കളക്ഷൻ ആണ്. ഇവിടെ അഭിനയവും ഉണ്ട് ഒരു മലയാള സിനിമക്ക് ആവശ്യം ആയ ബോക്സ്‌ ഓഫീസ് പവറും ഉണ്ട് സ്റ്റാർ വാല്യൂവും ഉണ്ട്. 
 
അത് മതി. കൂടുതൽ ആഗ്രഹിച്ചു അവരെ പോലെ ഒരു മഹാ നടനെ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നില്ല. ഒരു നോൺ ഫെസ്റ്റിവൽ സീസൺ ആയിട്ട് പോലും ഷൈലോക്ക് പോലൊരു ലോ ബഡ്ജറ്റ് പടം ഇത് പോലൊരു തൂക്കിയടി നടത്തുന്നെങ്കിൽ അതിലുണ്ട് "മെഗാസ്റ്റാർ" മമ്മൂട്ടി ആരാണെന്ന്. ഇപ്പോഴും പല ഭാഷകളിൽ ആയിട്ട് ഉണ്ട, പേരന്പ് പോലുള്ള പടം ഇറക്കി മികച്ച പ്രേക്ഷക പ്രശംസ നേടുന്നുണ്ടെങ്കിൽ അതിലുണ്ട് മമ്മൂക്കയെ എന്ത് കൊണ്ട് "ഫേസ് ഓഫ് ഇന്ത്യൻ സിനിമ" എന്ന് വിളിക്കുന്നതെന്ന്. അഭിമാനം ഉണ്ട് മമ്മൂക്കയുടെ ആരാധകൻ ആയതിൽ.. ആ അഭിമാനം എന്നും കൂടെ കാണും..

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍