അഭിനയത്തിന് വയസ്സില്ല, മാനറിസത്തിനു വയസ്സില്ല, സ്ക്രീൻ പ്രസൻസിന് വയസ്സില്ല... ഈ വിശേഷണമൊക്കെ ചേരുക മെഗാസ്റ്റാർ മമ്മൂട്ടിക്കല്ലാതെ മറ്റാർക്കാണ്. ഷൈലോക്കിൽ സംവിധായകൻ അജയ് വാസുദേവ് ആടാൻ പറഞ്ഞപ്പോൾ അഴിഞ്ഞാടിയ ഐറ്റമാണ്. ബോസ് എന്ന അസുരൻ.
അറുപത്തെട്ടാം വയസ്സിലും എതിരെ നിക്കുന്നവന്റെ തോളത്ത് അനായാസേനെ കാലെടുത്ത് വെയ്ക്കാൻ ഈ നടനു കഴിയുന്നുണ്ടെങ്കിൽ അതിനെയാണ് ഡെഡിക്കേഷൻ എന്ന് പറയുന്നത്. തന്റെ ശരീരം ഇപ്പോഴും ഫ്ലെക്സിബിളാണെന്ന് അദ്ദേഹം ഒരിക്കൽ കൂടി തെളിയിച്ചു. ആ ഒരു സീൻ ചിത്രീകരിച്ചതിനെ കുറിച്ച് സഹസംവിധായകൻ ജോമി ജോൺ പറഞ്ഞ കാര്യമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
‘മമ്മൂക്കയ്ക്ക് 75 അല്ല 85 വയസായാലും ഇതുപോലെ കാല് പൊക്കും. മാസ്റ്റർപീസിലും മധുരരാജയിലും കാല് പൊക്കുന്നുണ്ട്. പക്ഷേ അത് കട്ട് ഷോട്ട് ആയതുകൊണ്ട് ആൾക്കാർക്ക് മനസിലായില്ല. ഷൈലോക്കിന്റെ ഈ ആവേശവും ഭംഗിയും കിട്ടിയില്ല. ഇത് ശരിക്കും വേറെ ഒരു ഷോട്ട് ആയിരുന്നു. മമ്മൂക്ക സിമ്പിൾ ആയിട്ട് കാല് പൊക്കുന്നുണ്ട്. അത് കണ്ടപ്പോൾ അജയ് സാറും സിൽവ മാസ്റ്ററും മമ്മൂക്കയോട്... മമ്മൂക്ക ഇങ്ങനെ ചെയ്യാമോ? മമ്മൂക്ക: ഈ പാന്റ് വലിയത്തില്ല എന്നായിരുന്നു മറുപടി.’
‘പിറ്റേ ദിവസം ഈ ഒരു ഷോട്ടിന് വേണ്ടി മാത്രം റബ്ബർ പോലത്തെ ഒരു കട്ടിയുള്ള മെറ്റീരിയൽ കൊണ്ടുള്ള പാന്റ് കൊണ്ടുവന്നു, അത് നന്നായിട്ട് വലിയും. മമ്മൂക്ക അത് ഇട്ട് വന്നു. റിഹേഴ്സൽ ഇല്ലല്ലോ? മമ്മൂക്കയ്ക്ക് റിഹേഴ്സൽ ഇഷ്ടമല്ല. നേരെ ടേക്ക് ആണല്ലോ.‘