മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'എമ്പുരാനി'ല്‍ മമ്മൂട്ടി അതിഥി വേഷത്തില്‍. മോഹന്‍ലാലിന്റെ ഗോഡ് ഫാദര്‍ വേഷത്തിലാകും മമ്മൂട്ടി അവതരിക്കുക. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന സെയ്ദ് മസൂദ് എന്ന കഥാപാത്രത്തിന്റെ പിതാവിന്റെ വേഷമാണ് മമ്മൂട്ടിയുടേത് എന്നാണ് റിപ്പോര്‍ട്ട്.
എമ്പുരാനു വേണ്ടിയുള്ള മമ്മൂട്ടിയുടെ ഭാഗങ്ങള്‍ അതീവ രഹസ്യമായാണ് ചിത്രീകരിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എമ്പുരാന്റെ സെറ്റില്‍ മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും കാരവന് ഒന്നിച്ചു കണ്ടതോടെയാണ് ഗോസിപ്പുകള്‍ ശക്തമായത്. എന്നാല്‍ മമ്മൂട്ടി അതിഥി വേഷത്തില്‍ ഉണ്ടോയെന്ന കാര്യത്തില്‍ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ സ്ഥിരീകരണം നല്‍കിയിട്ടില്ല.
2025 മാര്‍ച്ച് 28 നാണ് എമ്പുരാന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ആശിര്‍വാദ് സിനിമാസും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നു നിര്‍മിക്കുന്ന എമ്പുരാന് മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും.