മമ്മൂട്ടി ആരാധകര്‍ക്ക് പാര്‍വതിയോടുള്ള കലിപ്പ് അടങ്ങുന്നില്ല. കസബയിലെ രാജന്‍സക്കറിയയെ വിമര്‍ശിച്ചത് മുതല്‍ തുടങ്ങിയതാണ് പാര്‍വതിയോടുള്ള എതിര്‍പ്പ്. കസബയെ വിമര്‍ശിച്ചപ്പോള്‍ മമ്മൂട്ടി ഫാന്‍സ് മാത്രമായിരുന്നു പൊങ്കാല ഇട്ടത്. എന്നാല്‍, ഇപ്പോള്‍ മോഹന്‍ലാല്‍ ഫാന്‍സും പാര്‍വതിക്കെതിരെ തിരഞ്ഞിരിക്കുകയാണ്.
പാര്‍വതി ഇപ്പോള്‍ മമ്മൂട്ടിയെ പേരെടുത്ത് വിളിച്ചെന്നാണ് പാര്‍വ്വതിക്കു നേരെയുള്ള ആരോപണം. നേരത്തെ മൈ സ്റ്റോറി ട്രെയ്‌ലര്‍ മമ്മൂട്ടി ഷെയര്‍ ചെയ്തിരുന്നു. മമ്മൂട്ടിയുടെ ഈ പോസ്റ്റ് പാര്‍വതി സ്വന്തം പേജില്‍ ഷെയര്‍ ചെയ്തിരുന്നു. ‘ഞങ്ങളുടെ ചിത്രം മൈ സ്റ്റോറിയുടെ ട്രെയ്‌ലര്‍ ഷെയര്‍ ചെയ്ത മമ്മൂട്ടിക്ക് നന്ദി’ എന്നാണ് പാര്‍വതി പേജില്‍ കുറിച്ചത്.
ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. മമ്മൂട്ടിയെ എന്ന അഭിനേതാവിനെയും അതിലുപരി തന്നേക്കാള്‍ പ്രായമുള്ള ഒരാളെയും പേരെടുത്ത് വിളിച്ച പാര്‍വതിയുടെ നിലപാടാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. മോഹന്‍ലാലിനെ ഏട്ടന്‍ന്നും മമ്മൂട്ടിയെ മമ്മൂക്ക എന്നും വിളിക്കുന്ന മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ മമ്മൂട്ടിയെ പാര്‍വതി പേരെടുത്ത് വിളിച്ചത് ആരാധകര്‍ക്ക് പിടിച്ചിട്ടില്ല.