മമ്മൂട്ടിക്ക് പണ്ടേ കൂളിങ് ഗ്ലാസ് വീക്ക്‌നെസാണ്..,

തിങ്കള്‍, 31 മെയ് 2021 (16:08 IST)
മമ്മൂട്ടിയുടെ പഴയതും പുതിയതുമായി എത്രയെത്ര ചിത്രങ്ങളാണ് ദിവസവും പുറത്തുവരാറുള്ളത്. ഇതില്‍ മിക്ക ചിത്രങ്ങളിലും മമ്മൂട്ടിക്ക് കൂളിങ് ഗ്ലാസ് ഉണ്ടായിരിക്കും. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും മമ്മൂട്ടിക്ക് കൂളിങ് ഗ്ലാസ് വീക്ക്‌നെസാണ്. ഇക്കാര്യം മമ്മൂട്ടി തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഇതാ മമ്മൂട്ടിയുടെ വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്. ഈ ചിത്രത്തിലും മമ്മൂട്ടി കൂളിങ് ഗ്ലാസ് ധരിച്ചിട്ടുണ്ട്. 

 
കൂളിങ് ഗ്ലാസ് തന്റെ ശരീരവുമായി ചേര്‍ന്നുകിടക്കുന്ന ഒരു സംഗതിയാണെന്നാണ് മമ്മൂട്ടി പലപ്പോഴും പറഞ്ഞിട്ടുണ്ട്. മമ്മൂട്ടിക്ക് കൂളിങ് ഗ്ലാസുകളുടെ വലിയൊരു ശേഖരം തന്നെയുണ്ട്. വിപണിയില്‍ ഇറങ്ങുന്ന പുത്തന്‍ കൂളിങ് ഗ്ലാസുകള്‍ സ്വന്തമാക്കുന്ന ശീലവും താരത്തിനുണ്ട്. മമ്മൂട്ടിയുടെ മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനും കൂളിങ് ഗ്ലാസുകള്‍ ഇഷ്ടമാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍