ഓപ്പറേഷന്‍ ജാവയ്ക്ക് കൈയ്യടിച്ച് മമ്മൂട്ടി, സന്തോഷം പങ്കുവെച്ച് ലുക്ക്മാന്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 31 മെയ് 2021 (09:02 IST)
ഓപ്പറേഷന്‍ ജാവ മമ്മൂട്ടിയും കണ്ടു. നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രത്തിന് അഭിനന്ദനവുമായി അദ്ദേഹം എത്തി. നടന്‍ ലുക്ക്മാന് വാട്‌സാപ്പിലൂടെയാണ് മെഗാസ്റ്റാര്‍ ജാവയ്ക്ക് കൈയ്യടിച്ചത്. 
 
ജാവ എന്ന് ടൈപ്പ് ചെയ്ത് കയ്യടിക്കുന്ന ഇമോജിയുള്ള സന്ദേശമാണ് മമ്മുട്ടി നടന് അയച്ചത്. ഇക്കാര്യം ലുക്ക്മാന്‍ തന്നെയാണ് അറിയിച്ചത്.  
 
'മെയ്ഡ് മൈ ഡേ' മമ്മൂട്ടിയുടെ സന്ദേശം പങ്കുവെച്ചുകൊണ്ട് നടന്‍ കുറിച്ചത്.
 
മമ്മൂട്ടിയുടെ ഉണ്ട എന്ന സിനിമയിലെ ബിജു കുമാര്‍ എന്ന കഥാപാത്രം ലുക്ക്മാന്റെ സിനിമ ജീവിതത്തില്‍ വഴിത്തിരിവായി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍