മമ്മൂട്ടി കമ്പനിയുടെ പുതിയ സിനിമ; സംവിധാനം റോബി വര്‍ഗീസ് രാജ്

ചൊവ്വ, 27 ഡിസം‌ബര്‍ 2022 (16:50 IST)
മമ്മൂട്ടി കമ്പനിയുടെ നാലാമത്തെ സിനിമയുടെ പൂജ നടന്നു. നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇനി അഭിനയിക്കുക. ജനുവരി ആദ്യ വാരം മുതല്‍ മമ്മൂട്ടി ഈ സിനിമയുടെ സെറ്റില്‍ ജോയിന്‍ ചെയ്യും. 
 
മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന നാലാമത്തെ സിനിമയാണിത്. റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍ എന്നിവയാണ് മമ്മൂട്ടി കമ്പനിയുടെ മറ്റ് സിനിമകള്‍. ഈ സിനിമയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല. ഏത് ഴോണര്‍ ആണ് ചിത്രമെന്നും വെളിപ്പെടുത്തിയിട്ടില്ല. 
 
മുഹമ്മദ് ഷാഫിയുടേതാണ് കഥ. തിരക്കഥയും സംഭാഷണവും റോണി ഡേവിഡ് രാജ്, മുഹമ്മദ് ഷാഫി എന്നിവര്‍ ചേര്‍ന്ന്. ഛായാഗ്രഹണം മുഹമ്മദ് റാഹില്‍. സംഗീതം സുഷിന്‍ ശ്യാം. വിതരണം ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ്. 
 
പുതിയ നിയമം, ദി ഗ്രേറ്റ് ഫാദര്‍, ക്യാപ്റ്റന്‍, ലൗ ആക്ഷന്‍ ഡ്രാമ തുടങ്ങി ഒരുപിടി നല്ല സിനിമകളുടെ ക്യാമറമാനായി വര്‍ക്ക് ചെയ്തിട്ടുള്ള ആളാണ് റോബി വര്‍ഗീസ് രാജ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍