ആ സിനിമയില്‍ അഭിനയിച്ചതോടെ നിര്‍ത്തിയ പുകവലി വീണ്ടും തുടങ്ങി; താന്‍ ചെയിന്‍ സ്‌മോക്കര്‍ ആയിരുന്നെന്ന് മമ്മൂട്ടി

Webdunia
വെള്ളി, 28 ജനുവരി 2022 (16:06 IST)
ഒരു കാലത്ത് താന്‍ ചെയിന്‍ സ്മോക്കര്‍ ആയിരുന്നെന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി പല വേദികളിലും തുറന്നുപറഞ്ഞിട്ടുണ്ട്. സിനിമയില്‍ ശബ്ദത്തിനു വലിയ റോള്‍ ഉണ്ടെന്ന് മനസിലാക്കിയതിനു ശേഷമാണ് മമ്മൂട്ടി പുകവലി നിയന്ത്രിക്കാന്‍ തുടങ്ങിയത്. 
 
പുകവലി നിര്‍ത്താന്‍ മമ്മൂട്ടി ഏറെ ബുദ്ധിമുട്ടി. ഒടുവില്‍ 1992 ലാണ് മമ്മൂട്ടി പുകവലിക്ക് ഫുള്‍സ്റ്റോപ്പ് ഇടുന്നത്. ഏതാണ്ട് ആറ് വര്‍ഷക്കാലത്തേക്ക് മമ്മൂട്ടി പിന്നീട് സിഗരറ്റ് തൊട്ടിട്ടില്ല. എന്നാല്‍, ദ് കിങ് എന്ന സിനിമയില്‍ അഭിനയിച്ചതോടെ മമ്മൂട്ടി വീണ്ടും പുകവലി തുടങ്ങി. പിന്നീട് ആറ്-ഏഴ് മാസത്തോളം മമ്മൂട്ടി വീണ്ടും സിഗരറ്റ് വലിച്ചു. കിങ്ങില്‍ സിഗരറ്റ് ഉപയോഗിക്കുന്ന സീന്‍ ഒരുപാടുണ്ട്. ഇതാണ് വീണ്ടും പുകവലി തുടങ്ങാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് മമ്മൂട്ടി പറയുന്നു. കിങ്ങിന് ശേഷം ആറ്-ഏഴ് മാസം കഴിഞ്ഞപ്പോള്‍ വീണ്ടും പുകവലി നിര്‍ത്തിയെന്നും പിന്നീട് പുകവലി എന്നന്നേക്കുമായി അവസാനിപ്പിക്കാന്‍ കഴിഞ്ഞെന്നും മമ്മൂട്ടി ഓര്‍ക്കുന്നു
 

അനുബന്ധ വാര്‍ത്തകള്‍

Next Article