ഒടുവില്‍ മമ്മൂട്ടിയും പറഞ്ഞു; 'വരുന്നത് വന്‍ നെഗറ്റീവ് റോളില്‍ തന്നെ'

തിങ്കള്‍, 9 മെയ് 2022 (11:03 IST)
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് പുഴു. നവാഗതയായ രത്തീനയാണ് പുഴു സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം പാര്‍വതി തിരുവോത്തും ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 
 
പുഴുവില്‍ തന്റെ കഥാപാത്രം അടിമുടി നെഗറ്റീവ് ഷെയ്ഡ് ഉള്ളതാണെന്ന് തുറന്നുപറയുകയാണ് മമ്മൂട്ടി. പുതുമയുള്ള കഥയാണെന്ന് തോന്നിയതുകൊണ്ടാണ് പുഴുവില്‍ അഭിനയിച്ചതെന്നും മമ്മൂട്ടി പറഞ്ഞു.
 
'നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രമാണ് പുഴുവില്‍. മുന്‍പും അത്തരം വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അതൊന്നും തിരസ്‌കരിക്കപ്പെട്ടിട്ടില്ല. പ്രേക്ഷകരില്‍ എനിക്കും എനിക്ക് അവരിലും വിശ്വാസമുണ്ട്,' മമ്മൂട്ടി പറഞ്ഞു
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍