' ആര്‍ക്കും കടന്നുവരാം. ഇതുവരെ സ്ത്രീകള്‍ക്കു പ്രവേശനം ഇല്ല എന്നു ഞാന്‍ ബോര്‍ഡൊന്നും വച്ചിട്ടില്ല. പുതുമുഖ സംവിധായകര്‍ക്കും പുതിയതായി എന്തെങ്കിലും പറയാനുണ്ടാകും എന്ന വിശ്വാസത്തിലാണ് അവസരം കൊടുക്കുന്നത്. പുതുമയുണ്ടെന്ന് തോന്നിയതുകൊണ്ടാണ് പുഴുവില്‍ അഭിനയിച്ചത്. നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രമാണ് പുഴുവില്‍. മുന്‍പും അത്തരം വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അതൊന്നും തിരസ്‌കരിക്കപ്പെട്ടിട്ടില്ല. പ്രേക്ഷകരില്‍ എനിക്കും എനിക്ക് അവരിലും വിശ്വാസമുണ്ട്,' മമ്മൂട്ടി പറഞ്ഞു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.