അതേസമയം, താന്‍ എം ടിയോട് പറയാന്‍ ഏറെ ആഗ്രഹിച്ച ഒരു കാര്യം രണ്ടാമൂഴത്തിലെ ഭീമനുമായി ബന്ധമുണ്ടെന്ന് പറയുകയാണ് മലയാളത്തിന്റെ സ്വന്തം മെഗാസ്‌റ്റാര്‍ മമ്മൂട്ടി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മമ്മൂട്ടി ഇക്കാര്യം വ്യക്തമാക്കിയത്. 'പല അവസരങ്ങളിലും വാത്സല്യത്തോടും സ്നേഹത്തോടും എന്നോട് പ്രത്യേകമായ ഒരു വികാരം ഉണ്ടായിരുന്ന കഥാകാരനാണ് എം ടി വാസുദേവന്‍ നായർ. ഞാനെന്ന നടനാണോ വ്യക്തിയാണോ അദ്ദേഹത്തെ സ്വാധീനിച്ചതെന്നറിയില്ല. മമ്മൂട്ടിക്ക് വേണ്ടി കഥ എഴുതുമ്പോള്‍ കഥാപാത്രങ്ങളായി തനിക്ക് തോന്നാറുള്ളത് മമ്മൂട്ടിയുടെ ശബ്‌ദം തന്നെയാണെ'ന്ന് അദ്ദേഹം ഒരിക്കല്‍ എന്നോട് പറഞ്ഞിട്ടുണ്ട്.
പക്ഷേ രണ്ടാമൂഴത്തിന്റെ ദൃശ്യാവിഷ്‌കാരം ഉണ്ടായപ്പോള്‍ രംഗത്ത് വന്നത് ഞാനായിരുന്നു. ഭീമന്റെ മനസിന്റെ വ്യാപാരങ്ങളെക്കുറിച്ച് 50 മിനിറ്റോളം വരുന്ന ദൃശ്യാവിഷ്‌കാരമായിരുന്നു അത്. അന്ന് ഭീമന് എന്റെ സ്വരമായിരുന്നു. അത് കഴിഞ്ഞ് സ്‌റ്റേജില്‍ കയറിയ അദ്ദേഹം എന്നോട് പറഞ്ഞത് വിജയിച്ചു വരിക എന്നായിരുന്നു. ഞാനിപ്പോഴും അതിനുതന്നെയാണ് ശ്രമിക്കുന്നത്' - മമ്മൂട്ടി പറഞ്ഞു.