ദുല്‍ഖറിന്റെ കാര്യത്തില്‍, എതിര്‍ ഭാഗത്തിന്റെ വായ മൂടിക്കെട്ടുന്ന തനി വക്കീലാണ് മമ്മൂട്ടി

Webdunia
ശനി, 25 ഓഗസ്റ്റ് 2018 (12:53 IST)
ക്ലീഷേ ചോദ്യങ്ങള്‍ ചോദിക്കുന്നത് മമ്മൂട്ടിക്ക് ഇഷ്‌ടമല്ല. അതുകൊണ്ടുതന്നെ അഭിമുഖം നടത്തുന്നതിന് മുമ്പേ ചില ക്ലീഷേ ചോദ്യങ്ങാളൊക്കെ ഇന്റെര്‍‌വ്യൂവര്‍ ഒഴിവാക്കും. എങ്ങനെ ആയാലും, എത്ര ഒഴിവാക്കിയാലും അഭിമുഖത്തിന്റെ അവസാനം ദുല്‍ഖറിനെക്കുറിച്ചുള്ള ഒരു ചോദ്യം നിര്‍ബന്ധമാണ്. അത് ദുല്‍ഖറിന്റെ അഭിമുഖമാണെങ്കിലും അതിലേക്ക് മമ്മൂട്ടിയേയും ചേര്‍ക്കും.

അഭിമുഖങ്ങളില്‍ ദുല്‍ഖറിനെക്കുറിച്ച് ഒന്നും പറയാത്തത് എന്താണെന്ന് വനിതയുടെ അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ മമ്മൂട്ടി നല്‍കിയ മറുപടി ഇങ്ങനെയാണ്, ‘അതെന്തിനാ ഞാൻ പറയുന്നത്, ദുൽഖറിന്റെ വിശേഷങ്ങൾ അവനല്ലേ പറയേണ്ടത്...’ സ്വാഭാവികമായും ഇങ്ങനെയൊരു മറുപടി കിട്ടിയാല്‍ പിന്നെ ചോദിക്കാന്‍ ഒന്നും‌തന്നെ കാണില്ല. അവിടെയാണ് തനി വക്കീല്‍ ബുദ്ധി മമ്മൂട്ടി ഉപയോഗിക്കുന്നത്.

മകനെക്കുറിച്ച് വാചാലനാകാന്‍ മമ്മൂക്കയ്‌ക്ക് ഇഷ്‌ടമല്ല. എങ്കിലും ദുല്‍ഖറിന് മമ്മൂട്ടി കട്ട സപ്പോര്‍ട്ടാണ് നല്‍കുന്നത്. എന്നാല്‍ അത് പരസ്യമായിട്ടല്ല എന്നുമാത്രം. അച്ഛന്‍ മകന്‍ എന്ന നിലയില്‍ പിറകില്‍ നിന്നുള്ള പിന്തുണ വളരെ വലുതാണെങ്കിലും അത് പരസ്യമല്ല. അഭിമുഖങ്ങളില്‍ വാപ്പച്ചിയോട് എന്നെക്കുറിച്ച് ചോദിച്ചാല്‍ ഒരു നടന്‍ എന്ന രീതിയിലായിരിക്കും പറയുക എന്ന് ദുല്‍ഖറും മുമ്പ് പറഞ്ഞിരുന്നു. പരസ്യമായ രഹസ്യ പിന്തുണയാണ് ഈ അച്ഛന്റേയും മകന്റേയും പിന്നിലുള്ളത്. അതുകൊണ്ടുതന്നെയാണ് പ്രേക്ഷകര്‍ക്ക് ഈ ച്ഛനും മകനും പ്രിയപ്പെട്ടതാകുന്നതും.

അനുബന്ധ വാര്‍ത്തകള്‍

Next Article