മമ്മൂക്കയും ലാലേട്ടനും മികച്ച നടന്മാർ തന്നെ, പക്ഷേ അക്കാര്യത്തിൽ ഞാൻ തന്നെ മുന്നിൽ: ജയറാം പറയുന്നു

Webdunia
തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (17:44 IST)
മലയാളത്തിലെ നെടുംതൂണുകളാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവരും സൂപ്പർതാരങ്ങളായി വളർന്നപ്പോഴും തന്റേതായ അഭിനയം കൊണ്ടും ശൈലി കൊണ്ടും കുടുംബ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് ജയറാം. 
 
മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം നിരവധി സിനിമകളിൽ ജയറാം അഭിനയിച്ചിട്ടുണ്ട്. എന്നാൽ, എത്ര വലിയ നടന്മാർ ആണെന്ന് പറഞ്ഞാലും മോഹൻലാലിലും മമ്മൂട്ടിക്കും താൻ ചെയ്യുന്ന രണ്ട് കാര്യങ്ങൾ ചെയ്യാൻ കഴിയില്ലെന്ന് ജയറാം പറയുന്നു.
 
മനോരമയുടെ നേരേ ചൊവ്വേ പരിപാടിയിൽ പങ്കെടുത്ത്‌ തമാശ രൂപേണ പറഞ്ഞ കാര്യമാണ് ഇപ്പോൾ വൈറലാകുന്നത്‌. “എന്നെക്കാള്‍ നന്നായി അവർ രണ്ട് പേരും അഭിനയിക്കും. ശരിയാണ്, എന്നാൽ എനിക്ക് ഇപ്പോഴും രണ്ട് മണിക്കൂര്‍ സ്‌റ്റേജില്‍ നിന്ന് മിമിക്രി അവതരിപ്പിയ്ക്കാന്‍ പറ്റും. ലാലേട്ടനോ മമ്മൂക്കയ്‌ക്കോ അത് പറ്റില്ല' എന്ന് ജയറാം പറയുന്നു.
 
അതുപോലെ രണ്ടര മണിക്കൂറോളം പഞ്ചാരി മേളം കൊട്ടും ഞാന്‍. ലാലേട്ടനോ മമ്മൂക്കയ്‌ക്കോ അതും പറ്റില്ലെന്നും ജയറാം പറയുന്നു. എന്നാൽ, എന്നേക്കാൾ കഴിവ് കൂടുതൽ രണ്ടാൾക്കും അഭിനയത്തിന്റെ കാര്യത്തിലാണെന്ന് ജയറാം പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article