പ്രേമിക്കാന്‍ വേണ്ടി ബംഗാളിയായി, കൈയ്യോടെ പിടിച്ച് അച്ഛന്‍,'മകള്‍'ലെ ഈ രംഗം ചിത്രീകരിച്ചത് ഇങ്ങനെ !

കെ ആര്‍ അനൂപ്

ചൊവ്വ, 24 മെയ് 2022 (08:42 IST)
ജയറാം, മീരാ ജാസ്മിന്‍, ദേവിക സഞ്ജയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'മകള്‍' വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സിനിമയിലെ നസ്ലെന്‍ അവതരിപ്പിച്ച രോഹിത് എന്ന കഥാപാത്രം പ്രേക്ഷകരെ ചിരിപ്പിച്ചു.
അപ്പുവിന്റെ (ദേവിക) അച്ഛന്റെ കമ്പനിയില്‍ ജോലി ചെയ്യാന്‍ വേണ്ടി കുടിയേറ്റ തൊഴിലാളിയുടെ വേഷം കെട്ടി രോഹിത് പോകുന്ന ഒരു രംഗമുണ്ട്. ഒടുവില്‍ കയ്യോടെ ജയറാമിന്റെ കഥാപാത്രം അവനെ പിടി കൂടുന്നതും സിനിമയില്‍ കാണാം. ഇതിന്റെ ബിടിഎസ് വീഡിയോ നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ പുറത്തിറക്കിയിട്ടുണ്ട്. ഒരു മില്യണില്‍ കൂടുതല്‍ കാഴ്ചക്കാര്‍ ഇപ്പോള്‍തന്നെ വീഡിയോ കണ്ടുകഴിഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍