'കണ്‍മണിയെ','മകള്‍'ലെ വീഡിയോ സോങ് പുറത്ത്

കെ ആര്‍ അനൂപ്

ബുധന്‍, 4 മെയ് 2022 (10:14 IST)
ജയറാം, മീരാ ജാസ്മിന്‍, ദേവിക സഞ്ജയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'മകള്‍' പ്രദര്‍ശനം തുടരുകയാണ്. കുടുംബ പ്രേക്ഷകരെ വീണ്ടും തിയെറ്ററുകളിലേക്ക് എത്തിക്കാന്‍ സിനിമയ്ക്കായി എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ഇപ്പോഴിതാ 'കണ്‍മണിയെ'എന്ന് തുടങ്ങുന്ന വീഡിയോ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
 
ഹരിനാരായണന്‍ ബി.കെയുടെ വരികള്‍ക്ക് വിഷ്ണു വിജയ് സംഗീതം നല്‍കി.പ്രദീപ് കുമാര്‍, കാര്‍ത്തിക വൈദ്യനാഥന്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍