ഫാമിലി ഹിറ്റ്,മീര ജാസ്മിന്റെ തിരിച്ചുവരവ് ഗംഭീരമായി, നന്ദി പറഞ്ഞ് ജയറാം

കെ ആര്‍ അനൂപ്

ശനി, 30 ഏപ്രില്‍ 2022 (08:40 IST)
മീര ജാസ്മിന്റെ തിരിച്ചുവരവ് ഗംഭീരമായി. നടിയുടെ അടുത്ത സുഹൃത്തുക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ ഈ സന്തോഷം പങ്കുവെക്കുന്നുണ്ട്. ജയറാം-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മകള്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമയ്ക്ക് കുടുംബപ്രേക്ഷകരെ ആകര്‍ഷിക്കാനായി. മികച്ച പ്രതികരണങ്ങള്‍ ലഭിച്ചതില്‍ ജയറാം ഓരോരുത്തരോടും നന്ദി പറഞ്ഞു. ഫാമിലി ഹിറ്റ് എന്നങ കുറിച്ചുകൊണ്ടുള്ള പോസ്റ്ററുകളും നിര്‍മ്മാതാക്കള്‍ പുറത്തിറക്കി.
 
'തനിച്ചല്ല എന്ന് പൊള്ളുന്ന വേനലില്‍ ഓര്‍മിപ്പിച്ചു കൊണ്ടേയിരിക്കുന്ന ചില നനുത്ത ചേര്‍ത്ത് പിടിക്കലുകള്‍ '- എന്നാണ് സിനിമ കണ്ടശേഷം സംഗീത പറയുന്നത്.
 
മിശ്രവിവാഹിതരായ ദമ്പതികളായി ജയറാമും മീരാ ജാസ്മിനും വേഷമിടുന്നു.
 ദുബായില്‍ നിന്നും ജോലി പോയി നാട്ടില്‍ തിരിച്ചെത്തിയ ജയറാം കഥാപാത്രം അച്ചാര്‍ ബിസിനസ്സ് തുടങ്ങുന്നു. കഥ മുന്നോട്ടുപോകുമ്പോള്‍ ചിരിക്കാനും ഏറെ ഉണ്ടെന്നാണ് സിനിമ കണ്ടവര്‍ പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍