Trailer വാജ്‌പേയിയുടെ ജീവിത കഥ,'മേം അടല്‍ ഹൂ' ട്രെയിലര്‍ പുറത്തിറങ്ങി

കെ ആര്‍ അനൂപ്

വ്യാഴം, 21 ഡിസം‌ബര്‍ 2023 (15:06 IST)
ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജീവിത കഥ പറയുന്ന സിനിമയ്ക്ക് മേം അടല്‍ ഹൂ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.നടന്‍ പങ്കജ് ത്രിപാഠിയാണ് വാജ്‌പേയിയുടെ വേഷത്തില്‍ എത്തുന്നത്.
രവി ജാദവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഉത്കര്‍ഷ് നൈതാനിയുടേതാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.പൗല മഗ്ലിന്‍ സോണിയ ഗാന്ധിയായി വേഷമിടുന്നു.വിനോദ് ഭാനുശാലി, സന്ദീപ് സിംഗ്, സാം ഖാന്‍, കമലേഷ് ഭാനുശാലി, വിശാല്‍ ഗുര്‍നാനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 
മലയാളിയായ എന്‍.പി. ഉല്ലേഖിന്റെ 'ദ അണ്‍ടോള്‍ഡ് വാജ്‌പേയി: പൊളിറ്റീഷന്‍ ആന്‍ഡ് പാരഡോക്‌സ്' എന്ന പുസ്തകമാണ് സിനിമയാക്കുന്നത്.വാജ്‌പേയിയുടെ രാഷ്ട്രീയം മാത്രമല്ല, മാനുഷികമുഖവും കവിഭാവവും സിനിമയിലുണ്ടാകുമെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍