മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും നായിക, മലയാളികളുടെ ഹൃദയത്തില്‍ ചേക്കേറിയ സുന്ദരി; ഇപ്പോള്‍ ഇങ്ങനെ

Webdunia
ഞായര്‍, 16 മെയ് 2021 (10:36 IST)
മലയാളികള്‍ ഒരിക്കലും മറക്കാത്ത തമിഴ് ഗാനങ്ങളില്‍ 'റോജ'യിലെ 'പുതുവെള്ളൈ മഴൈ' എന്ന പാട്ടുണ്ടാകും. അരവിന്ദ് സ്വാമിയും മധുബാലയും തകര്‍ത്തഭിനയിച്ച ഈ ഗാനത്തിലെ ഓരോ സീനുകളും അത്രത്തോളം സുന്ദരമാണ്. തൂവെള്ള സാരിയില്‍ ആരെയും വശീകരിക്കുന്ന നോട്ടവുമായി മധുബാല പിന്നീട് ഇടംപിടിച്ചത് മലയാളികളുടെ ഹൃദയത്തിലാണ്. തുടര്‍ന്ന് മലയാള സിനിമയിലും മധു മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
 
യോദ്ധയില്‍ മോഹന്‍ലാലിന്റെ നായികയായി, നീലഗിരിയില്‍ മമ്മൂട്ടിയുടെ നായികയായി. ഓരോ സിനിമകള്‍ കഴിയും തോറും മധുബാല മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമായി. 
 
സിനിമയിലൊന്നും അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ മധുബാലയെന്ന മധു ഷാ താരമാണ്. ഭര്‍ത്താവും രണ്ട് പെണ്‍മക്കളുമടങ്ങുന്ന കുടുംബമാണ് മധുവിന് എല്ലാം. ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ മധു പങ്കുവയ്ക്കാറുണ്ട്. 

 

അനുബന്ധ വാര്‍ത്തകള്‍

Next Article