അവിശ്വസനീയം ! ലൂസിഫർ ട്രെയിലർ എഡിറ്റ് ചെയ്തത് 20 ദിവസം കൊണ്ട് ?

വെള്ളി, 22 മാര്‍ച്ച് 2019 (08:33 IST)
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മോഹൻലാൽ - മഞ്ജു വാര്യർ കോമ്പോ വീണ്ടുമൊന്നിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ട്രെൻഡിംഗിൽ ഒന്നാമതായ ട്രെയിലർ ഇതിനോടകം 30ലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു.
 
മാസ് ചിത്രത്തിന്റെ ആവേശം വെറും മൂന്നു മിനിറ്റിലേക്ക് ആവാഹിച്ച് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചതിന്റെ ക്രെഡിക്റ്റ് എഡിറ്റര്‍ ഡോണ്‍ മാക്‌സിനാണ്. ഡോണ്‍ മാക്‌സാണ് ലൂസിഫറിന്റെ ട്രെയിലര്‍ തയ്യാറാക്കിയത്. 20 ദിവസം കൊണ്ടാണ് ട്രെയിലർ എഡിറ്റ് ചെയ്തത്. പൃഥ്വിയുടെ അടുത്തിടെയിറങ്ങിയ പല സിനിമകളുടെയും ട്രെയിലര്‍ ചെയ്തത് ഡോണ്‍ മാക്‌സാണ്.
 
ഏറ്റവും വേഗത്തില്‍ 20 ലക്ഷം കടക്കുന്ന ആദ്യ മലയാള ട്രെയിലര്‍ എന്ന റെക്കോഡ് ലൂസിഫറിന്റെ പേരിലായി. യൂട്യൂബില്‍ ട്രെന്‍ഡിംഗിലും ട്രെയിലര്‍ ഒന്നാമതാണ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പിള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍