വാര്‍ത്താ അവതാരകനായി ദിലീപ്; ലൗ 24×7 ട്രെയിലര്‍ കാണാം
ദിലീപ് നായകനാകുന്ന ലൗ 24×7 -ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ശ്രീബാല കെ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചാനല്‍ മേധാവിയും വാര്‍ത്താ അവതാരകനുമായാണ് ദിലീപ് ചിത്രത്തില്‍ അഭിനയിക്കുന്നത്. നിഖില വിമല്‍ ആണ് ചിത്രത്തില്‍ ദിലീപിന്റെ നായിക. സുഹാസിനി, ലെന, പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ശശികുമാര്‍, ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.