ദൃശ്യത്തിന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മലയാള ചിത്രം ലൈഫ് ഓഫ് ജോസൂട്ടിയുടെ ടീസര്‍ പുറത്തിറങ്ങി. രാജേഷ് വര്‍മ്മയാണ് ലൈഫ് ഓഫ് ജോസൂട്ടിയുടെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. മറ്റൊരാളുടെ തിരക്കഥയില്‍ ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തില്‍ രചന നാരായണന്‍കുട്ടിയും ജ്യോതികൃഷ്ണയുമാണ് നായികമാരായെത്തുന്നത്.