ഇപ്പോഴിതാ മറ്റൊരു റെക്കോര്‍ഡ് കൂടി തകര്‍ത്തിരിക്കുകയാണ് 'ലിയോ', രജനികാന്തിന്റെ 'ജയിലര്‍' എന്ന ചിത്രത്തിന്റെ മൊത്തത്തിലുള്ള കളക്ഷനെയും ചിത്രം മറികടന്നിരിക്കുകയാണ്.കഴിഞ്ഞ ഓഗസ്റ്റില്‍ റിലീസ് ചെയ്ത രജനികാന്ത് നായകനായ 'ജയിലര്‍' ലോകമെമ്പാടുമായി 610 കോടി രൂപ നേടി. 2023-ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ തമിഴ് ചിത്രമായി മാറിയിരുന്നു.എന്നാല്‍ രജനികാന്തിന്റെ ചിത്രം ഉണ്ടാക്കിയ റെക്കോര്‍ഡിന് അധികം ആയുസ്സുണ്ടായില്ല, വിജയിയുടെ 'ലിയോ' ഇപ്പോള്‍ ആ റെക്കോര്‍ഡ് മറികടന്നിരിക്കുകയാണ്.
നവംബര്‍ 15-ഓടെ ചിത്രം നാലാഴ്ചത്തെ തിയേറ്റര്‍ റണ്‍ പൂര്‍ത്തിയാക്കുന്നതിനാല്‍ 'ലിയോ' ഒ.ടി.ടി റിലീസിന് തയ്യാറെടുക്കുകയാണ്, ഔദ്യോഗിക റിലീസ് തീയതി എപ്പോള്‍ വേണമെങ്കിലും പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.