‘പ്രഭാസുമായി ലിവിങ് ടുഗദർ ആയിരുന്നു’- വിവാഹശേഷം നമിത തുറന്നു പറയുന്നു

Webdunia
ശനി, 22 ഡിസം‌ബര്‍ 2018 (10:24 IST)
ഗ്ലാമറിന്റെയും സിനിമയുടെയും ലോകത്തില്‍ നിന്നും അകന്ന് കുടുംബജീവിതത്തിന്റെ തിരക്കിലാണ് നമിത. ഒരുപാട് ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ച നടിയാണ് നമിത. വിവാഹവിശേഷങ്ങള്‍ പങ്കുവെയ്ക്കുന്ന ഒരു അഭിമുഖത്തിലാണ് തന്റെ സിനിമാജീവിതത്തില്‍ നിലനിന്നിരുന്ന ഗോസിപ്പുകളെക്കുറിച്ച് അവര്‍ തുറന്നുപറഞ്ഞത്. 
 
പ്രഭാസ് നായകനായ ബില്ല തെലുങ്കില്‍ ഇറങ്ങിയ ശേഷം നമിതയേയും പ്രഭാസിനെയും ചേര്‍ത്ത് ഗോസിപ്പുകളുണ്ടായിരുന്നു. ഇരുവരും ലിവിങ്ങ് ടുഗദറാണെന്ന് അക്കാലത്ത് വാര്‍ത്തകളുണ്ടായിരുന്നു. എന്നാൽ, അതിനു കാരണമുണ്ടെന്നാണ് നമിത പറയുന്നത്.
 
ഞങ്ങളെ സ്‌ക്രീനില്‍ ഒരുമിച്ച് കാണാന്‍ നല്ലതായിരുന്നു. ഏകദേശം പ്രഭാസിന്റെ അത്രതന്നെ പൊക്കവും അതിനൊത്ത ശരീരവുമുള്ളതുകൊണ്ട് സ്‌ക്രീനില്‍ നല്ല കെമിസ്ട്രിയായിരുന്നു. ആ കെമിസ്ട്രി കണ്ടപ്പോൾ പാപ്പരാസികൾക്ക് തോന്നിയതാകാം ഞങ്ങൾ ലിവിങ് റ്റുഗെതർ ആ‍യിരുന്നു എന്ന്- എന്നാണ് നമിത പറയുന്നത്.
 
പറയുന്നവര്‍ക്ക് എന്തും പറയാം എന്നായിരുന്നു ചിരിച്ചുകൊണ്ട് നമിതയുടെ മറുപടി. നടനും നിര്‍മാതാവുമായ വിരേന്ദ്രചൗദരിയുടെ ഭാര്യയാണിപ്പോള്‍ നമിത. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും.

അനുബന്ധ വാര്‍ത്തകള്‍

Next Article