ന്യൂമോണിയ ബാധയ്ക്ക് പുറമെ, ലെഫ്റ്റ് വെൻട്രിക്യുലറിന്റെ പ്രവർത്തനവും നിലച്ചു. എന്നാൽ കഴിഞ്ഞ മണിക്കൂറുകളിൽ ആരോഗ്യനിലയിൽ നേരിയ പുരോഗതി പ്രകടമാണെന്നും, ഇത് പ്രതീക്ഷ നൽകുന്നതാണെന്നും ഡോക്‌ടർമാർ പറഞ്ഞു. കടുത്ത ശ്വാസതടസ്സത്തെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെയാണ് ലതാ മങ്കേഷ്കറെ മുംബൈ ബ്രീച്ച് ക്യാന്റി ഹോസ്‌പിറ്റലിൽ അഡ്മിറ്റ് ചെയ്തത്. തിങ്കളാഴ്ച് പുലർച്ചെ 1.30 ഓടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.