'എന്തൊക്കെയാണ് ഇയാൾ മമ്മൂട്ടിയെ കൊണ്ട് ചെയ്യിക്കുന്നത്?'; ടെൻഷൻ അടിച്ച് അണിയറ പ്രവർത്തകർ

നിഹാരിക കെ എസ്
ബുധന്‍, 13 നവം‌ബര്‍ 2024 (10:20 IST)
കമലിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്ന ലാൽ ജോസ് സ്വാതന്ത്ര്യ സംവിധായകനായ ചിത്രമായിരുന്നു ഒരു മറവത്തൂർ കനവ്. മമ്മൂട്ടി, ശ്രീനിവാസൻ എന്നിവരുടെ ഒരു 'യെസ്' കൊണ്ടാണ് താൻ സംവിധായകനായതെന്ന് ലാൽ ജോസ് തന്നെ തുറന്നുപറഞ്ഞിരുന്നു. ചിത്രത്തിന്റെ ലൊക്കേഷനിൽ സംഭവിച്ച ഒരു കാര്യമാണ് ലാൽ ജോസ് റെഡ് എഫ്.എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.
 
ഒരു മറവത്തൂർ കനവ് കണ്ടവരാരും 'മമ്മൂട്ടി കോഴിയുടെ പിന്നാലെ പായുന്ന' സീൻ മറന്നിട്ടുണ്ടാകില്ല. ഈ സീൻ ഷൂട്ട് ചെയ്യാൻ നേരത്ത് ലൊക്കേഷനിൽ ഉണ്ടായിരുന്നവരുടെ ടെൻഷനെ കുറിച്ചാണ് ലാൽ ജോസ് ഇപ്പോൾ വെളിപ്പെടുത്തിയത്. മമ്മൂട്ടിയെ കൊണ്ട് ഒരു കോഴിയുടെ പിന്നാലെ ഓടിക്കുക എന്നൊക്കെ പറയുമ്പോൾ തന്നെ ടെൻഷൻ ആണ്. അങ്ങനെ ഒരു സീൻ ഷൂട്ട് ചെയ്യുമ്പോൾ ലൊക്കേഷനിൽ കൂടെ ഉണ്ടായിരുന്നവർക്കൊക്കെ ഭയങ്കര ടെൻഷൻ ആയിരുന്നുവെന്ന് ലാൽ ജോസ് ഓർത്തെടുക്കുന്നു.
 
'മമ്മൂക്ക കോഴികളുടെ പിന്നാലെ ഓടുന്നു, തോർത്ത് ഒരു കോഴിയുടെ മേലെയിട്ടിട്ട് നിലത്തേക്ക് മറിഞ്ഞുവീണു അതിനെ പിടിക്കുന്നു' അതായിരുന്നു ലാൽ ജോസ് പറഞ്ഞ സീൻ. സീൻ വിവരിച്ച് നല്കിയപ്പോഴും മമ്മൂട്ടിക്ക് യാതൊരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ല. അദ്ദേഹം കൂൾ ആയി ആ സീൻ ചെയ്തു. എന്നാൽ, ഈ പുതിയ പയ്യൻ നിങ്ങളെ കൊണ്ട് എന്തൊക്കെയാണ് ചെയ്യിക്കുന്നത് എന്ന് ചിലർ മമ്മൂട്ടിയോട് ചോദിക്കുകയും ചെയ്തു. 'അതുകൊണ്ടാണ് ഞാൻ അവന് തന്നെ ഡേറ്റ് കൊടുത്തത്' എന്നായിരുന്നു അതിന് മമ്മൂട്ടി നൽകിയ മറുപടി.   

അനുബന്ധ വാര്‍ത്തകള്‍

Next Article