ഷാരൂഖിന്റെ ലൈലയായി സണ്ണി ലിയോൺ

ചൊവ്വ, 20 ഡിസം‌ബര്‍ 2016 (11:06 IST)
ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രമായ റയീസ് നേരത്തേ തന്നെ വാർത്തകളിൽ ഇടം‌പിടിച്ചിരുന്നു. ചിത്രത്തിന്റെ ട്രെയിലർ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രത്തിൽ സണ്ണി ലിയോൺ എത്തുന്നു എന്നതും നേരത്തേ വാർത്തയായിരുന്നു. സൂപ്പര്‍ഹിറ്റ് ഗാനമായ ലൈല മേ ലെെല എന്ന ഗാനത്തിന്റെ റീമിക്‌സിലാണ് സണ്ണി ലിയോണ്‍ എത്തുന്നത്. ഗാനത്തിന്റെ ടീസര്‍ ഇന്ന് പുറത്തിറങ്ങിയിരിക്കുകയാണ്. 
 
ചിത്രത്തിലെ സണ്ണിയുടെ ഐറ്റം നമ്പറിനെക്കുറിച്ചാണ് എല്ലാവരും ഇപ്പോള്‍ സംസാരിക്കുന്നത്. ഗാനം സൂപ്പർഹിറ്റായിരിക്കുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. റിമിക്സിനെ ആരാധകർ സ്വീകരിക്കുമെന്ന പ്രതീക്ഷയാണിവർക്ക്. അധോലോക നായകനായാണ് ചിത്രത്തില്‍ കിംഗ് ഖാന്‍ എത്തുന്നത്.

വെബ്ദുനിയ വായിക്കുക