''എന്നെകൊണ്ട് റിമിയെ കെട്ടിക്കാൻ അപ്പച്ചന് പ്ലാൻ ഉണ്ടായിരുന്നു'- കുഞ്ചാക്കോ ബോബന്‍ പറയുന്നു

ചൊവ്വ, 14 നവം‌ബര്‍ 2017 (13:39 IST)
കാമ്പസ് റൊമാന്റിക് ഹീറോയായി തുടക്കമിട്ട് കേരളത്തിലെ പെണ്‍കുട്ടികളുടെ ഹരമായി മാറിയ താരമാണ് കുഞ്ചാക്കോ ബോബന്‍. നീണ്ട ഇടവേളയ്ക്ക് ശേഷം ലോലിപോപ്പ് എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചെത്തിയത്. 
 
ഗായികയും നടിയും അവതാരകയുമായ റിമി ടോമിയെ എന്നെക്കൊണ്ട് കെട്ടിക്കാന്‍ അപ്പച്ഛന് പ്ലാനുണ്ടായിരുന്നുവെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു. ചാക്കോച്ചന്റെ വെളിപ്പെടുത്തല്‍ ഇതിനോടകം വൈറലായിരിക്കുകയാണ്.
 
കഥാപാത്രങ്ങളെഏഷ്യാനെറ്റ് കോമഡി അവാര്‍ഡിന്റെ വേദിയില്‍ വെച്ചാണ് ആരാധകരേയും പ്രേക്ഷകരേയും ഞെട്ടിച്ചു കൊണ്ട് ചാക്കോച്ചന്‍ ആ വെളിപ്പെടുത്തല്‍ നടത്തിയത്. ഇരുവരുടെയും താമശകള്‍ നിറഞ്ഞു നിന്ന സമയങ്ങള്‍ പ്രേക്ഷകരെ ചിരിപ്പിക്കുക തന്നെ ചെയ്തു. 

എന്നാല്‍ 'താന്‍ കോളേജ് കാലഘട്ടം മുതല്‍ ചാക്കോച്ചന്‍റെ കടുത്ത ആരാധികയായിരുന്നുവെന്നും, അപ്പച്ചന് അങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നുവെങ്കില്‍ ഒന്നു പാലാ വരെ വന്നൂടായിരുന്നോ..?' എന്നുമാണ് റിമി പ്രതികരിച്ചത്.തമാശകളുമായി ഇരുവരും ചേര്‍ന്ന് വേദിയെ പൊട്ടിച്ചിരിപ്പിച്ചാണ് മടങ്ങിയത്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍