മലയാളത്തില്‍ ചരിത്രത്തേയും ചരിത്ര നായകന്മാരേയും തിരശീലയില്‍ എത്തിച്ച നിരവധി സിനിമകള്‍ ഉണ്ട്. ഇനിയും നിരവധി ചിത്രങ്ങള്‍ വരാനുണ്ട്. അക്കൂട്ടത്തില്‍ അവസാനത്തെ പ്രഖ്യാപനം ആയിരുന്നു കുഞ്ഞാലി മരയ്ക്കാറും മാര്‍ത്താണ്ഡ വര്‍മ്മയും. കെ മധു സംവിധാനം ചെയ്യുന്ന മാര്‍ത്താണ്ഡ വര്‍മ്മയിലെ നായകനെ തീരുമാനിച്ചു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
രണ്ട് ഭാഗങ്ങളിലായി നിര്‍മ്മിക്കുന്ന സിനിമയില്‍ രാജശില്പിയായ അനിഴം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ഒന്നാം ഭാഗത്തിലാണ് താന്‍ നായകനായി അഭിനയിക്കുന്നതെന്നും ബാക്കി കാര്യങ്ങള്‍ വിശദമായി പറയാമെന്നും റാണ വ്യക്തമാക്കിയിരിക്കുകയാണ്. അതേസമയം, റാണയുടെ ഈ വേഷം മമ്മൂട്ടിക്കും മോഹന്‍ലാലിനും ഭീഷണിയാകുമോ എന്നും ചില ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.