ഷാരൂഖ് ഖാന്‍ അധോലോക നായകനായി എത്തുന്ന ബോളിവുഡ് ചിത്രം റയീസിന്‍റെ ടീസര്‍ പുറത്തിറങ്ങി.1980 കളിലെ ഗുജറാത്ത് പശ്ചാത്തലത്തിലുള്ള ചിത്രത്തില്‍ ഒരു മദ്യമാഫിയെ തലവന്റെ വേഷത്തിലാണ് ഷാരുഖ് എത്തുന്നത്. രാഹുല്‍ ദൊലാകിയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവാസുദ്ദീന്‍ സിദ്ദിഖി, ഫര്‍ഹാന്‍ അക്തര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് മലയാളിയും പ്രശസ്ത ബോളിവുഡ് ഛായാഗ്രഹകനുമായ കെ യു മോഹനന്‍ ആണ്.