ഇന്ത്യ കണ്ട ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് ശ്രീദേവി. വിവിധ ഭാഷകളില്‍ അവര്‍ അഭിനയിച്ച ചിത്രങ്ങള്‍ക്ക് ആരാധകരുമേറെയാണ്. മലയാളം, തമിഴ് സിനിമകളിലും ശ്രീദേവി അഭിനയിച്ചിട്ടുണ്ട്. ശ്രീദേവിയുടെ മരണശേഷമാണ് മകൾ ജാൻവി അഭിനയത്തിലേക്ക് ചുവടുകൾ വെച്ചത്. ഇപ്പോഴിതാ, അമ്മയുടെ സിനിമകളൊന്നും തങ്ങളെ അമ്മ കാണാൻ സമ്മതിച്ചിട്ടില്ലെന്ന് മകൾ ഖുഷി പറയുന്നു. തന്റെ പുതിയ ചിത്രമായ ലവ്‌യാപയുടെ പ്രമോഷനിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് ഖുഷി ഇക്കാര്യം പറഞ്ഞത്.
അമ്മയുടെ ചിത്രങ്ങള്‍ ഏറെക്കുറേ മുഴുവനും കണ്ടിട്ടുണ്ടാകുമല്ലേ എന്നായിരുന്നു ഖുഷിയോടുള്ള ചോദ്യം. അമ്മ അഭിനയിച്ച ചിത്രങ്ങള്‍ വീട്ടിലിരുന്നു കാണാന്‍ അവര്‍ അനുവദിക്കുമായിരുന്നില്ല. അതുകൊണ്ട് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു അത് എന്നായിരുന്നു ഖുഷിയുടെ മറുപടി. അമ്മയ്ക്ക് ചെറുതായി നാണം വരുമായിരുന്നു.