‘നിര്‍മ്മാതാവ് മറ്റൊരാളായിരുന്നെങ്കില്‍ സിനിമ മികച്ചതാകുമായിരുന്നു’; ‘ഉണ്ട’യില്‍ തൃപ്തനല്ലെന്ന് തുറന്ന് പറഞ്ഞ് സംവിധായകൻ ഖാലിദ് റഹ്‍മാന്‍

ഞായര്‍, 28 ജൂലൈ 2019 (12:21 IST)
ഛത്തീസ്ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന കേരള പൊലീസ് സംഘത്തിന്റെ കഥയാണ് ഉണ്ട എന്ന ചിത്രം. ജെമിനി സ്റ്റുഡിയോസിന്‍റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ നിര്‍മിച്ച ഉണ്ടയില്‍ സബ് ഇന്‍സ്പെക്ടര്‍ മണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. എന്നാല്‍ സിനിമയുടെ സംവിധായകനായ ഖാലിദ് റഹ്‍മാന്‍ ഇപ്പോള്‍ തന്റെ സിനിമയില്‍ തൃപ്തനല്ലെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലാണ് ഖാലിദ് റഹ്‍മാന്‍ തന്റെ സിനിമയോടുള്ള വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുള്ളത്.തന്റെ വിയോജിപ്പുകള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണം വ്യക്തമാക്കാത്ത സംവിധായകന്‍ ഖാലിദ് അവ്യക്തതകളോടെയാണ് മറുപടികള്‍ നല്‍കിയിട്ടുള്ളത്.
 
നിര്‍മ്മാതാവ് മറ്റൊരാളായിരുന്നെങ്കില്‍ സിനിമ മികച്ചതാകുമായിരുന്നു എന്നും ഇപ്പോള്‍ തീയറ്ററിലിറങ്ങിയ ‘ഉണ്ട’യില്‍ തൃപ്തനല്ലെന്നും സംവിധായകന്‍ ഖാലിദ് റഹ്‍മാന്‍ പറഞ്ഞു. ഉണ്ടയുടെ നിര്‍മ്മാതാവ് ഇപ്പോള്‍ ‘ഹാപ്പിയാണോ’ എന്ന ചോദ്യത്തോട് സാധ്യതയില്ലായെന്നാണ് ഖാലിദ് നല്‍കുന്ന മറുപടി. ഉണ്ടയാണോ അനുരാഗകരിക്കിന്‍ വെള്ളമാണോ ചെയ്തതില്‍ ഇഷ്ടപ്പെട്ട സിനിമ എന്നതിന് അനുരാഗകരിക്കിന്‍ വെള്ളമാണ് എന്ന മറുപടിയാണ് ഖാലിദ് നല്‍കുന്നത്. ഉണ്ടയുടെ ക്ലൈമാക്സില്‍ തൃപ്തനല്ല എന്നും ‘ഒന്നും ഓര്‍മ്മിപ്പിക്കല്ലേ അത് ചെയ്തല്ലേ മതിയാകൂ’ എന്നുമാണ് ഖാലിദ് നല്‍കുന്ന ഉത്തരം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍