അവാർഡ് വൈകിയില്ലെന്ന് ജയസൂര്യ, പ്രതീക്ഷിച്ചില്ലെന്ന് സൌബിൻ

Webdunia
ബുധന്‍, 27 ഫെബ്രുവരി 2019 (12:29 IST)
മികച്ച നടനുള്ള സംസ്ഥാന അവാർഡുകൾ പങ്കിട്ട് ജയസൂര്യയും സൌബിൻസ് ഷാഹിറും. അവാർഡ് കിട്ടിയതിൽ വലിയ സന്തോഷമുണ്ടെന്ന് ജയസൂര്യ പ്രതികരിച്ചു. ‘വളരെ സന്തോഷം, ചലഞ്ചിങ് കഥാപാത്രം ആയിരുന്നു രണ്ടും. അവാർഡ് വൈകിയിട്ടില്ല, കറക്ട് സമയം തന്നെയാണ്. നേരത്തെ കിട്ടിയാൽ ഹാൻഡിൽ ചെയ്യാൻ ബുദ്ധിമുട്ടാണ്.‘ - ജയസൂര്യ പറഞ്ഞു.  
 
അപ്രതീക്ഷിതമായിരുന്നു അവാർഡ് എന്നാണ് സൌബിൻ പ്രതികരിച്ചത്. ‘സന്തോഷം, വിചാരിച്ചില്ല, പ്രതീക്ഷിച്ചില്ല. കുടുംബത്തിനും സുഡിനി ടീമിനും അവാർഡുകൾ ഡെഡിക്കേറ്റ് ചെയ്യുന്നു.‘- സൌബിൻ പറഞ്ഞു. 
 
ഞാൻ മേരിക്കുട്ടി, ക്യാപ്റ്റൻ എന്നീ സിനിമകളിലെ അഭിനയത്തിനാണ് ജയസൂര്യയെ മികച്ച നടനായി പ്രഖ്യാപിച്ചത്. സുഡാനി ഫ്രൈം നൈജീരിയ എന്ന ഒറ്റചിത്രത്തിലെ പ്രകടനമാണ് സൌബിനു പുരസ്കാരം കരസ്ഥമാക്കാൻ കാരണമായത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article